പൊതു ഇടങ്ങൾ വൃത്തിയാക്കി ശുചിത്വ നഗരമാകാൻ ഒരുങ്ങി തൊടുപുഴ നഗരസഭ
തൊടുപുഴ: മങ്ങാട്ടുകവലയിലെ ഷോപ്പിങ്ങ് കോംപ്ലക്സ് പരിസരം വൃത്തിയാക്കി കൊണ്ട് മാലിന്യമുക്തം നഗരസഭ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പൊതുശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.എം.കരീം അധ്യക്ഷത വഹിച്ചു.
വീടും പരിസരവും ശുചിയാക്കുന്നതു പോലെ തന്നെ പൊതു ഇടങ്ങളും വൃത്തിയാക്കി എങ്കിൽ മാത്രമേ മാലിന്യമുക്ത നഗരസഭയെന്ന ലക്ഷ്യത്തിലേക്ക് എത്തി ചേരാൻ കഴിയുവെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. മാലിന്യം വലിച്ചെറിയൽ, ഓടകളിലേക്ക് മലിന ജലം ഒഴുക്കൽ, ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.എം.കരീം വ്യക്തമാക്കി.
പൊതുശുചീകരണത്തിൽ കൗൺസിലർമാർ, നഗരസഭ സെക്രട്ടരി ബിജുമോൻ ജേക്കബ്, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മസേന, നഗരസഭ ശുചീകരണ തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങൾ, വാർഡ് കൗൺസിലർമാരായ നിധി മനോജ്, രാജി അജേഷ്, ജിതേഷ്.സി, റ്റി.എസ്.രാജൻ, നീനു പ്രശാന്ത്, സാബിറ ജലീൽ, ജയലക്ഷ്മി ഗോപൻ, ബിന്ദു പത്മകുമാർ, ഷഹ്ന ജാഫർ, റസിയ കാസിം എന്നിവർ പങ്കുചേർന്നു.
യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി ജോണി, വാർഡ് കൗൺസിലർമാരായ മുഹമ്മദ് അഫ്സൽ, കെ.ദീപക് തുടങ്ങിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു നന്ദി രേഖപ്പെടുത്തി.