അണ്ടര്‍ 19 ടീമില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ മലയാളി താരം രോഹന് കുന്നുമ്മലും
മുംബൈ: അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ മലയാളി താരം രോഹന് കുന്നുമ്മലും. അണ്ടര്‍ 19 ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഗ്രീനിനുവേണ്ടി കളിച്ച രോഹന് കേരള ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് രോഹന്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച യുവപ്രതിഭയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു. കേരളത്തിന്റെ അണ്ടര്‍ 14, 16, 19, 25 ടീമുകളില്‍ അംഗമായിരുന്നു രോഹന്.
കഴിഞ്ഞ ഡിസംബറില്‍ ഏഷ്യാ കപ്പ് നേടിയ അണ്ടര്‍19 ടീമില്‍ അംഗങ്ങളായിരുന്ന പൃഥ്വി ഷാ, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ, ആയുഷ് ജാംവാള്‍, ഹേരംഭ് പാരബ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഏഷ്യാ കപ്പില്‍ തിളങ്ങിയ താരങ്ങളായിരുന്നു ഗില്ലും അഭിഷേകും. ഗില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 148 റണ്‍സ് നേടിയപ്പോള്‍ ടീമിനെ നയിച്ച അഭിഷേക് അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടീം അംഗങ്ങള്‍: ഹേരംഭ് പരബ്, ഹേത് പട്ടേല്‍, ഹിമാന്‍ഷു റാണ, ആയുഷ് ജാംവാള്‍, വിവേകാനന്ദ് തിവാരി, പൃഥ്വി ഷാ, അഭിഷക് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഹര്‍വിക് ദേശായി, രാഹുല്‍ ദേശ്രാജ് ചാഹര്‍, കമലേഷ് സിങ് നഗര്‍കോട്ടി, സല്മാന് ഖാന്, പ്രിയം ഗാര്‍ഗ്, ശിവസിങ്, യാഷ് താക്കൂര്‍, മായങ്ക് റാവത്ത്, രോഹന് കുന്നുമ്മല്‍, ഇഷാന് പൊറെല്‍.