ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച നടി വിൻസി അലോഷ്യസ്, നടൻ മമ്മൂട്ടി
തിരുവനന്തപുരം: 53ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം), നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു.
മഹേഷ് നാരായണൻ (അറിയിപ്പ് ) ആണ് മികച്ച സംവിധായകൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.
കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്) അലൻസിയർ ലോപ്പസ് (അപ്പൻ) എന്നിവർക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സ്വഭാവനടനായി പി വി കുഞ്ഞികൃഷ്ണനേയും (ന്നാ താൻ കേസ് കൊട് ) സ്വഭാവനടിയായി ദേവീ വർമ്മ ( സൗദി വെള്ളയ്ക്ക) യേയും തെരഞ്ഞെടുത്തു.
മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം വിശ്വജിത്ത് എസ് (ഇടവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നീ രണ്ട്പേർക്ക് ലഭിച്ചു. സ്ത്രീ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മികച്ച സിനിമയായി ശ്രുതി ശരണ്യയുടെ ബി 32-44 തെരഞ്ഞെടുത്തു.ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
വാർത്താസമ്മേളനത്തിൽ ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് പങ്കെടുത്തു.
പുരസ്കാരങ്ങൾ-ജനപ്രിയവും കലാമൂല്യവും ഉള്ള സിനിമ – ന്നാ താൻ കേസ് കൊട്, നവാഗത സംവിധായകൻ –ഷാഹി കബീർ( ഇലവീഴാ പുഞ്ചിറ), മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ് കിഡ്സ് (സംവിധാനം), വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ - സൗദി വെള്ളയ്ക്ക, മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്സ് സേവിയർ - ഭീഷ്മപർവ്വം, ശബ്ദമിശ്രണം - വിപിൻ നായർ - (ന്നാ താൻ കേസ് കൊട്), ശബ്ദ രൂപ കൽപ്പന - അജയൻ അടാട്ട് - ഇലവീഴാപൂഞ്ചിറ, സിങ്ക് സൗണ്ട് -വൈശാഖ് പി വി-(അറിയിപ്പ്), ഡബ്ബിംഗ് (ആൺ)- ഷോബി തിലകൻ ( പത്തൊമ്പതാം നൂറ്റാണ്ട്), ഡബ്ബിംഗ് (പെൺ)–പൗളി വിൽസൻ ( സൗദി വെളളയ്ക്ക), ബാലതാരം (പെൺ) - തന്മയ (വഴക്ക്), ബാലതാരം (ആൺ )-മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്), കലാസംവിധാനം- ജ്യോതിഷ് ശങ്കർ - ന്നാ താൻ കേസ് കൊട്, ചിത്രസംയോജകന്‍- നിഷാദ് യൂസഫ് - തല്ലുമാലഗായിക-മൃദല വാര്യർ - പത്തൊമ്പതാം നൂറ്റാണ്ട്, ഗായകന്- കപിൽ കപിലൻ - പല്ലൊട്ടി 90സ് കിഡ്സ്, സംഗീത സംവിധായകന് (പശ്ചാത്തലം) – ഡോൺ വിൻസൻറ് (ന്നാ താൻ കേസുകൊട്), സംഗീത സംവിധായകന്- എം ജയചന്ദ്രൻ - മയിൽപീലി ഇളകുന്നു കണ്ണാ.. (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ), ഗാനരചയിതാവ്- റഫീഖ് അഹമ്മദ് - വിഡ്ഡികളുടെ മാഷ്തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്) - രാജേഷ്കുമാർ ആർ - ഒരു തെക്കൻ തല്ലുകേസ്, തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ - ന്നാ താൻ കേസ് കൊട്ക്യാമറ- മനീഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), കഥ - കമൽ.കെ.എം – പട.