ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21, 23 ദിവസങ്ങളിൽ
തൊടുപുഴ: ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിലും 23ന് ചെന്നൈയിലും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മ ദിനത്തോടനുബന്ധിച്ചാണ് സ്റ്റാ ഫ്ഡേ ആഘോഷിക്കുന്നതെന്ന് ഗോകുലം ചിറ്റ്സ് ഡയറക്ടർ കെ.കെ പുഷ്പാംഗദൻ അറിയിച്ചു.
പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പരിപാടിയാണ് 21ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരിപാടികൾ തിരുവനന്തപുരത്തും മലബാർ മേഖലകളിലെ ആഘോഷപരിപാടികൾ ബാലുശേരി ഗോകുലം കൺവെൻഷൻ സെന്ററിലും നടക്കും. കണ്ണൂരിലും ആഘോഷപരിപാടികൾ സംഘടിപ്പിക്കും.
കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികൾ നടക്കുന്നത്. എല്ലാ പരിപാടികളിലും ചെയർമാൻ ഗോകുലം ഗോപാലനും മാനേജിംഗ് ഡയറക്ടർ ബൈജു ഗോപാലനും വൈസ് ചെയർമാൻ വി.സി പ്രവീണും പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ വിശിഷ്ടാതിഥികളും മറ്റ് നേതാക്കളും ഗോകുലം സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും.
ഗോകുലം ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ രാവിലെ പതിനൊന്ന് മുതൽ ആരംഭിക്കും. വൈകിട്ട് മെഗാഷോയും ഉണ്ടാകും.