മൂന്നുദിവസം കൂടി അതിശക്തമായ മഴ തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളിൽ യെലോ അലർട്ടാണ്.
കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിലെ എല്ലാ പ്രഫഷണൽ കോളെജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എം.ജി സർവ്വകലാശാല നടത്താനിരുന്ന എക്സാമുകൾ മാറ്റിവെച്ചു. പിഎസ്സി. മറ്റു സർവ്വകലാശാല, നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
കാലവർഷം ശക്തമായതോടെ കാലവർഷ കെടുതികളും വ്യാപകമായി. മലയോര മേഖലകളിലും തീരദേശ മേഖലകളിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളതീരത്ത് ഉയർന്ന തീരമാലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടർച്ചയായതോടെ ഡെങ്കിപ്പനി, എലിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും ക്രമാതീതമായി വർധനവുണ്ട്. ബുധനാഴ്ച മാത്രം പനിബാധിച്ച് മരണപ്പെട്ടത് ഏു പേരാണ്.