നിലമ്പൂരിൽ റബർ വ്യാപാരത്തിൽ ചരിത്രം കുറിച്ച തൊടുപുഴ സഹോദരൻമാർ കച്ചവടത്തിൽ നിന്നും പിൻമാറുന്നു,
നിലമ്പൂർ: അരനൂറ്റാണ്ട് മുൻപ് നിലമ്പൂരിൻ്റെ ഹൃദയഭാഗത്തെ വാടക കെട്ടിടത്തിൽ തുടങ്ങിയ റബർ കച്ചവടമാണ് സഹോദരങ്ങളായ തുറക്കൽ ജോർജും ജോസു ഈ മാസം 30ന് അവസാനിപ്പിക്കുന്നത്, തൊടുപുഴ സ്വദേശികളാണ് ഇരുവരും. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും ബി.എസ്.സി പൂർത്തിയാക്കിയ ജോർജ് 1970ൽ നിലമ്പൂരിൽ എത്തി.
തൊടുപുഴയിലെ റബർ കടയുടെ ബ്രാഞ്ചായി 1965ൽ നിലമ്പൂരിൽ അളിയൻമാരെന്ന പേരിൽ തുടങ്ങിയ റബർ കടയിലേക്കാണ് ജോർജ് എത്തിയത്. 1974ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ബി.എ പൂർത്തിയാക്കിയ ജോസും സഹോദരൻ്റെ പാത പിൻതുടർന്ന് റബർ കടയിലേക്ക് എത്തി. 1974 മുതൽ രണ്ട് സഹോദരൻമാരും ഈ കടയിലുണ്ട്.
തൊട്ടടുത്ത് ഇട്ടിരിക്കുന്ന രണ്ട് കസേരകളിലായാണ് ഇരിപ്പടം സജ്ജീകരിച്ചിരിക്കുന്നത്. 1965 ൽ പഞ്ചാബ്കാരനായ സ്വർണ്ണ വ്യാപാരി കൊച്ചിയിൽ ജ്വല്ലറി നടത്തിയപ്പോൾ അവിടുന്ന് വാങ്ങിയ ഷെൽഫും 1965 ൽ കൊണ്ടുവന്ന മേശയും ഇവിടെയുണ്ട്. അരനൂറ്റാണ്ടിലേറെ തങ്ങൾ നടത്തിയ റബർ വ്യാപാരത്തിൻ്റെ സെയ്ഫ് നിലമ്പൂർ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് നൽകും.
1965-ൽ 6000 രൂപ കൊടുത്ത് വാങ്ങിയ ഉരുക്ക് നിർമ്മിതമായഈ ഷെൽഫിന് അന്നത്തെ വില 6000 മായിരുന്നു എന്ന് ജോർജ് പറയുന്നു. 1965 റബർ കട തുടങ്ങിയ അതെ മുറികളിൽ തന്നെയാണ് പടിയിറങ്ങുപ്പോഴും ഇവർകച്ചവടം നടത്തിയത് എന്നതും ചരിത്രത്തിൻ്റെ ഭാഗം. 100 രുപയായിരുന്നു രണ്ട് മുറികളുള്ള ഈ റബർ കടയുടെ അന്നത്തെ. നിലവിലെ വാടക 7500 ആണ്.
റബർ കച്ചവടത്തിൻ്റെ ഓർമ്മകൾ അയവിറക്കുമ്പോൾ ഇവർക്ക് പറയാനുള്ളത് ഏറെ കാര്യങ്ങൾ. ഒരു കിലോ റബറിന് രണ്ടര രൂപയും, ഒട്ടുപലിന് ഒരു രൂപയുമായിരുന്നു, വില അന്ന് നിലമ്പൂരിലെ തൊടുപുഴ റബർ കട മാത്രമാണ് ഉണ്ടായിരുന്നത്, നിലമ്പൂരിൽ നിന്നു മാത്രമല്ല പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നുൾപ്പെടെ റബർ എത്തിയിരുന്നത് ഈ കടയിലേക്കായിരുന്നു.
അതിനാൽ കടമുറികൾ നിറഞ്ഞ ശേഷം റബർ വരാന്തയിൽ ക്വിൻറൽ കണക്കിന് കെട്ടിക്കിടക്കുമായിരുന്നു. അതിനാൽ രാത്രി കാലത്ത് കാവലിന് ആളും ഉണ്ടായിരുന്നു. അരനൂറ്റാണ്ടിന് ശേഷം റബർ കച്ചവടം നിറുത്താൻ തീരുമാനിച്ചതിൻ്റെ കാര്യവും ഈ സഹോദരൻമാർ പറയുന്നു. ഒന്നാമതായി റബർ കച്ചവടം കൈമാറാൻ ആളില്ല, ബില്ലുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടർ നിർബന്ധമാണ്, റബർ കയറ്റാനും, ഇറക്കാനും പഴയപോലെ സൗകര്യമില്ല. അതിനാൽ റബർ കച്ചവടം നിറുത്തുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
അരനൂറ്റാണ്ട് മുമ്പ് സർക്കാർ ജോലികൾ തേടിയെത്തിയിരുന്ന കാലത്താണ് റബർ കച്ചവടമാണ് തങ്ങളുടെ വഴിയെന്ന് ഇവർ തിരിച്ചറിഞ്ഞത്. നിലമ്പുരുകാർക്ക് ഇവർ തൊടുപുഴയിൽ നിന്നും കുടിയേറി വന്ന കുടുംബമല്ല. നിലമ്പൂരിൻ്റ് സ്വന്തം കുടുംബമാണ്. നിലമ്പൂർ ചക്കാലക്കുത്തിലാണ് ഇവരുടെ താമസം.
നമ്പർ അടിച്ച തടി കക്ഷണങ്ങൾ കൊണ്ട് ഉണ്ടാക്കിയ മര പൊളികൾ കൊണ്ട് അടക്കുന്ന കടയാണിത്. നിലവിൽ ഇത്തരം കടകൾ നിലമ്പൂരിൽ ഇല്ല, നിലമ്പൂർ കോവിലകം റോഡിൽ അരനൂറ്റാണ്ടിലേറെ റബർ കയറ്റി പോയിരുന്ന ലോറികൾ ഇനി റബർ കയറ്റാൻ എത്തില്ല. ജൂലൈ ഒന്നുമുതൽ കട അടഞ്ഞു കിടക്കും ബുധനാഴ്ച്ച തൊടുപുഴ സഹോദരങ്ങൾക്ക് മാനസം നിലമ്പൂർ സ്നേഹാദരവ് കൈമാറി. റബർ കടയിൽ അവശേഷിച്ച മൂന്ന് ലോഡ് റബർ ചൊവ്വാഴ്ച്ച കയറ്റി പോയി.