കരിമണ്ണൂർ സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെ 38 ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. നർമരസം തുളുമ്പുന്ന വാക്കുകൾകൊണ്ട് അധ്യാപകരെയും വിദ്യാർത്ഥികളെയും ഹരംകൊള്ളിച്ച് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും യൂട്യൂബറുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ റവ.ഡോ.സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ റവ.പ്രിൻസിപ്പൽ ബിസോയ് ജോർജ്, പി.റ്റി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി എന്നിവർ ആശംസകൾ അറിയിച്ചു. ഫാ.ജോസഫ് വടക്കേടത്ത്, എം.പി.റ്റി.എ പ്രസിഡന്റ് ജോസ്മി സോജൻ എന്നിവർ ആശംസാ ഗാനങ്ങൾ ആലപിച്ചു.
വിദ്യാർഥികളായ നന്ദന അഖിൽ, വി.എസ് ശ്രുതിലക്ഷ്മി, തേജോമായി രാജേഷ് തുടങ്ങിയവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടികൾക്ക് സീനിയർ ടീച്ചർ മേരി പോൾ, അധ്യാപകരായ സിസ്റ്റർ സിജി ആന്റണി, ബെറ്റി സെബാസ്റ്റ്യൻ, മാത്യു വർഗീസ്, രസികപ്രിയ എസ് നാഥൻ, സാബു ജോസ്, സോജൻ അബ്രഹാം, കെ.യു.ജെന്നി തുടങ്ങിയവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും വിദ്യാർഥി പ്രതിനിധി തെരേസ് മാത്യു നന്ദിയും പറഞ്ഞു.