കോൺഗ്രസ്(ഐ) ബ്ലോക്ക് പ്രസിഡൻ്റായി ബാബു.പി കുര്യാക്കോസ് ചുമതലയേറ്റു
അടിമാലി: നീണ്ട 16 വർഷത്തെ പ്രവർത്തനത്തിനു ശേഷം കോൺഗ്രസ്(ഐ) ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ബാബു.പി. കുര്യാക്കോസിന് നൽകി കൊണ്ട് ജോർജ് തോമസ് പടിയിറങ്ങി.
സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ഓഫീസിൻ്റെ പൂർത്തീകരണമടക്കമുള്ള ചുമതലകൾ പൂർത്തീകരിക്കുക എന്നതുൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങളാണ് പുതിയ പ്രസിഡൻ്റിനെ കാത്തിരിക്കുന്നുത്.
അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ, മുൻ എം.എൽ.എ എ.കെ.മണി, റോയി കെ പൗലോസ്, അഡ്വ.എം.എൻ ഗോപി, എ.പി ഉസ്മാൻ, ഒ.ആർ ശശി, കെ.ഐ ജീസ്സസ്, ടി.എസ് സിദ്ദിക്ക്, ജി മുനിയാണ്ടി, സിബി ജോസഫ്, പി.ആർ അയ്യപ്പൻ, ഡി കുമാർ, എസ് വിജയകുമാർ, ഘടകകക്ഷി നേതാക്കളായ എം.ബി സൈനുദ്ദീൻ, കെ.എസ് സിയാദ്, ബാബു കീച്ചേരി, കെ.എ.കുര്യൻ, കെ.കെ ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ് നാസർ, ബേബി മുണ്ടു പ്ലാക്കൽ എന്നിവർ സംസാരിച്ചു.