സാധാരണക്കാർക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാക്കിക്കൊണ്ട് സെന്റ് മേരീസ് ഹോസ്പിറ്റൽ
തൊടുപുഴ: കഴിഞ്ഞ 65 വര്‍ഷക്കാലമായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റ് മേരീസ് ഹോസ്പിറ്റല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന രീതിയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 24 മണിക്കൂറും സുസജ്ജമായ ആക്സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ അതിപ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഓര്‍ത്തോപീഡിക് ആന്റ് സ്പൈന്‍ സര്ജന്, ന്യൂറോ സര്ജന്, ഇ.എന്‍.റ്റി സര്ജന് എന്നിവർ അടങ്ങിയതാണ് ഈ ടീം.
30 വര്‍ഷത്തെ സേവനപരിചയമുള്ള ഡോക്ടര്‍മാര്‍ നേതൃത്വം നല്കുന്ന ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ കീഴില്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ആര്‍ത്രോസ്കോപ്പിക് സര്‍ജറി, ട്രോമാ സര്‍ജറി, സ്പൈന്‍ സര്‍ജറി തുടങ്ങിയ സങ്കീര്‍ണ്ണ ശസ്ത്രക്രിയകളാണ് ഇവിടെ ചെയ്തുവരുന്നത്. വേദനരഹിത കീഹോള്‍ സര്‍ജറികള്‍ക്ക് ഇവിടെ ചിലവ് കുറവാണ്. താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ഹെര്‍ണിയ, അപ്പന്റിസൈറ്റിസ്, പിത്തസഞ്ചി വീക്കം, ചെറുകുടല്‍, വന്‍കുടല്‍ തുങ്ങിയവയിക്കുള്ള ശസ്ത്രക്രിയകൾ കൂടാതെ തൈറോയിഡ് സര്‍ജറി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ആശുപത്രിയിലെ ഏറ്റവും മികച്ച മറ്റൊരു വിഭാഗമാണ് ഗ്യാസ്ട്രോഎന്ററോളജി & സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി. കരളിന്റെയും പിത്തഗ്രന്ഥിയുടെയും പാന്‍ക്രിയാസ് ഗ്രന്ഥിയുടെയും രസധമന ഗ്രന്ഥികളിലെ അസുഖങ്ങള്‍, കാന്‍സര്‍ മുതലായവ കണ്ടുപിടിക്കുന്നതിന്, അതിലെ തടസ്സങ്ങള്‍ നീക്കുതിന് സഹായിക്കുന്ന ഇ.ആര്.സി.പി ആന്റ് സ്റ്റെന്റിംഗ് സൗകര്യം ഈ വിഭാഗത്തില്‍ ഒരുക്കിയിട്ടുണ്ട്.
ന്യൂറോളജി ആന്റ് ന്യൂറോസര്‍ജറി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. മൂന്നു പ്രഗത്ഭരായ ന്യൂറോ ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ഹോസ്പിറ്റലില്‍ ലഭ്യമാണ്. സ്ട്രോക്ക് യൂണിറ്റ്, അപസ്മാര ക്ലിനിക്ക്, തലവേദന ക്ലിനിക്ക്, സ്ട്രോക്ക് ത്രോംബലൈസേഷന് യൂണിറ്റ് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ന്യൂറോസർജറിയില്‍ ആക്സിഡന്റ് സര്‍ജറികള്‍, കീ ഹോള്‍ സ്പൈന്‍(ഡിസ്ക്) സര്‍ജറികള്‍, ബ്രെയിന്‍ ട്യുമര്‍ സര്‍ജറികള്‍, തലച്ചോറിലെ രക്ത സ്രാവം നിയന്ത്രിക്കുന്നതിനുള്ള സര്‍ജറികള്‍ തുടങ്ങിയ സങ്കീര്‍ണമായ ശസ്ത്രക്രിയകളും ചെയ്യും. ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ വൃക്ക സംബന്ധമായ എല്ലാവിധ രോഗങ്ങള്‍ക്കും ഏറ്റവും മികച്ച ചികിത്സയാണ് ലഭ്യമാകുന്നത്.
ഇവക്കെല്ലാം പുറമെ രക്തരഹിത ഇ.എന്‍.റ്റി ശസ്ത്രക്രിയകള്‍ക്കുള്ള നൂതന സംവിധാനമായ എന്‍ഡോസ്കോപ്പിക് കോബ്ലേഷൻ അഡിനോയിഡക്ടമി സര്‍ജറികൾ ഇവിടെ പുതുതായി ആരംഭിച്ചിട്ടുണ്ട്. ഈ ചികിത്സാരീതി ഉപയോഗിച്ച് സങ്കീര്‍ണ്ണമായ പല ചികിത്സകളും അനായാസമായി വേദനാരഹിതമായി ചെയ്യുവാന്‍ സാധിക്കും. ടോസിലക്ടമി, അഡിനോയിഡക്ടമി, മൂക്കടപ്പിനുള്ള സര്‍ജറികള്‍, ശബ്ദം ശരിയാക്കുതിനുള്ള ശസ്ത്രക്രിയ, കുട്ടികളിലെ കൂര്‍ക്കംവലി മാറ്റുതിനുള്ള ശസ്ത്രക്രിയ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ ചെയ്യുന്നത്.