തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ്ടെക്നീഷ്യന്‍, എക്സറേ ടെക്നീഷ്യന്, ഇ.സി.ജി ടെക്നീഷ്യന്, ലിഫ്റ്റ് ടെക്നീഷ്യന്, ഇലക്ട്രീഷ്യന് കം പ്ലംബര്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവ്.
യോഗ്യതകൾ ഇങ്ങനെ -
ഫാര്‍മസിസ്റ്റ്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ച ഫാര്‍മസി ബിരുദം(ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ലാബ്ടെക്നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ഡി.എം.എല്‍.ടി(ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
എക്സറേ ടെക്നീഷ്യന്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നീഷ്യന്(റെഗുലര്‍, 2 വര്‍ഷം) പാസായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഇ.സി.ജി.ടെക്നീഷ്യന്: വി.എച്ച്.സി. ഇ.സി.ജി.& ഓഡിയോമെട്രിക് ടെക്നോളജി പാസായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്.
ലിഫ്റ്റ്ടെക്നീഷ്യന്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച ഡിപ്ലോമാ ഇന്‍ ലിഫ്റ്റ് ടെക്നോളജി/ഐ.റ്റി.ഐ ഇന്‍ എലിവേറ്റര്‍ ടെക്നോളജി സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്.
ഇലക്ട്രീഷ്യന് കം പ്ലംബര്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഐറ്റിഐ/ഐറ്റിസി ഇലക്ട്രിക്കല്‍ കം പ്ലളംബര് കോഴ്സ് പാസായവരും ലൈസന്‍സ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി ജൂണ്‍ മൂന്നിന് രാവിലെ 10ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630.