ഓഹരി വിൽപ്പന അവസാനിപ്പിക്കണമെന്ന് സി.ഐ.റ്റി.യു
വിശാഖപട്ടണം: എൽ.ഐ.സിയുടെ ഓഹരി വിൽപ്പന അവസാനിപ്പിക്കണമെന്ന് എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.റ്റി.യു) അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. ഇതിനകം വിറ്റഴിച്ച ഓഹരികൾ എൽ.ഐ.സിയുടെ സബ്സിഡറികളെക്കൊണ്ട് തിരിച്ചു വാങ്ങിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി വിശാഖപട്ടണത്ത് ചേർന്ന സമ്മേളനം സമാപിച്ചു.
പൊതുസമ്മേളനം സി.ഐ.റ്റി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ൻ ഉമേഷും പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലതയും ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്സികുട്ടി അമ്മ, ആന്ധ്രപ്രദേശ് സെക്രട്ടറി നരസിംഹറാവു, ഡോ. എ സമ്പത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സുർജിത് കുമാർ ബോസ്(പ്രസിഡന്റ്), എ.വി ബല്ലാർമിൻ, ഡോ. എ സമ്പത്ത്, സി.എ ജോസഫ്, സോമനാഥ്, ബട്ടചാരിയ, എ.പി സാവിത്രി(വൈസ് പ്രസിഡന്റുമാർ), ഡോ. പി.ജി ദിലീപ്(ജനറൽ സെക്രട്ടറി), പി.എൻ സുധാകരൻ, പി.എൽ നരസിംഹറാവു, മനോരഞ്ജൻ സർക്കാർ, എം സെൽവരാജ്, സി കൃഷ്ണൻകുട്ടി, പ്രണവ് ശർമൻ, ഗൗരി നന്ദി(സെക്രട്ടറിമാർ), റ്റി ജോൺ വില്യം(ട്രഷറർ).