വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം സര്‍ക്കാര്‍ പുതുക്കി
തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളിലും കടകളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെയും ദിവസക്കൂലിക്കാരുടെയും വേതനം സര്‍ക്കാര്‍ പുതുക്കി. 285 രൂപയാണ് കുറഞ്ഞ ദിവസവേതനം. മാനേജര്‍ തസ്തികയില്‍ നിശ്ചയിച്ചിട്ടുള്ള 9330 രൂപയാണ് കൂടിയ അടിസ്ഥാനശമ്പളം.
കൊറിയര്‍ സര്‍വീസുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനവും പുതുക്കിയിട്ടുണ്ട്. അടിസ്ഥാന വേതനത്തിനൊപ്പം ഉപഭോക്തൃ വില സൂചികയുടെ കണക്കിലെടുത്ത് ക്ഷാമബത്തയും മാസശമ്പളത്തില്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 200 രൂപ പ്രത്യേക വേതനവും നല്‍കണമെന്ന് തൊഴില്‍ വകുപ്പിന്റെ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ വേതനവര്‍ധനവ് നിലവില്‍വരും.
ഒരേ തൊഴിലുടമയുടെ കീഴിലുള്ള സേവന കാലത്തിന് പ്രത്യേക സര്‍വീസ് വെയ്റ്റേജും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനു മുകളില്‍ പത്തുവര്‍ഷംവരെ അടിസ്ഥാന വേതനത്തിന്റെ അഞ്ചു ശതമാനവും 10 മുതല്‍ 15 വര്‍ഷം വരെ 10 ശതമാനവും 15 വര്ഷത്തിനുമുകളില് 15 ശതമാനവുമാണ് വെയ്റ്റേജ് നല്‍കേണ്ടത്.
കുറഞ്ഞ അടിസ്ഥാന ശമ്പളം:
ഹെഡ് ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, വാച്ച് മെക്കാനിക്ക്, ഫോട്ടോഗ്രാഫര്‍-9120 രൂപ.
ഗ്രേഡ് ബി അക്കൗണ്ടന്റ്, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, കാഷ്യര്‍, ബില്‍ കളക്ടര്‍, ടെയ്ലര്, കമ്പൗണ്ടര്‍, ബാര്‍ബര്‍, സൈക്കിള്‍ മെക്കാനിക്ക്, കാര്‍പ്പെന്റര്‍, സെക്യൂരിറ്റി ഗാര്‍ഡ്, അമ്പ്രലാ റിപ്പയറര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍- 8910.
ഗ്രേഡ് സി സ്റ്റുഡിയോ അസിസ്റ്റന്റ്, മെഷീന്‍മാന്‍, ക്ലീനര്‍, അയണിങ് വര്‍ക്കര്‍-8700.
ഗ്രേഡ് ഡി അറ്റന്‍ഡര്‍, പ്യൂണ്‍, വാച്ച്മാന്, ആയുര്‍വേദിക് വര്‍ക്കര്‍-8490.
ഗ്രേഡ് ഇ ക്ലീനര്‍, ഓഫീസ് അസിസ്റ്റന്റ്, സ്വീപ്പര്‍- 8280.
ഹോട്ടല്‍, കാന്റീന്, റെസ്റ്റോറന്റ് മാനേജര്‍-8230.
അസിസ്റ്റന്റ് മാനേജര്‍, അക്കൗണ്ടന്റ്, കാഷ്യര്‍, സ്റ്റുവാര്‍ഡ്, ബട്ലര്, ടീ മേക്കര്‍, റൂം സൂപ്പര്‍വൈസര്‍ -8040.
ഗ്രേഡ് ബി കുക്ക്, പാന്ട്രിമാന്, സപ്ലയര്‍, സ്റ്റോര്‍ കീപ്പര്‍, ബാര്‍ മാന്‍- 7850.
ഗ്രേഡ് സി റൂം ബോയ്, മേസണ്‍, പ്ലംബര്‍, പെയ്ന്റര്‍, ഹെഡ് ഗാര്‍ഡനര്‍, ഹെഡ് വാച്ച്മാന്- 7660.
ഗ്രേഡ് ഡി ഗാര്‍ഡ്നര്‍, വാട്ടര്‍ ബോയ്, വാച്ച് മാന്‍, സ്വീപ്പര്‍-7470
കൊറിയര്‍, ഡി.ടി.പി. സെന്റര്‍, ഇന്റര്‍നെറ്റ് കഫേ, കാറ്ററിങ് സര്‍വീസ്, ടെലിഫോണ്‍ ബൂത്ത്
മാനേജര്‍-9330
അസിസ്റ്റന്റ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടിവ്, സൂപ്പര്‍ വൈസര്‍-9120
ഗ്രേഡ് ബി അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഡി.ടി.പി. ഓപ്പറേറ്റര്‍8910.
ഗ്രേഡ് ബി ഫോട്ടോ കോപ്പിയര്‍ ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്-8700.
ടെലഫോണ്‍ ബൂത്ത് ഓപ്പറേറ്റര്‍-8490
കാറ്ററിങ് സര്‍വീസിലെ കുക്ക്, ക്ലാര്‍ക്ക്-9330. കുക്ക് വെജിറ്റേറിയന്‍-9120
അസിസ്റ്റന്റ് കുക്ക് -8910
ദിവസവേതനം
ഗ്രേഡ് ബി കട്ടിങ് മെഷറിങ് വര്‍ക്കര്‍, ടയര്‍ ഷേപ്പര്‍, ഗാര്‍മെന്റ് മേക്കര്‍, മെഷീന്‍മാന്‍ (ടയര്‍ റീസോളിങ്), സൂപ്പര്‍വൈസര്‍ (ഹെയര്‍കട്ടിങ് ഷോപ്)-315.
ഗ്രേഡ് സി ഹാന്‍ഡ് കാര്‍ട്ട് പുള്ളര്‍, പൂകെട്ടുകാരന്, പീലിങ് മാന്‍, പപ്പടം ഉണ്ടാക്കുന്നയാള്, പോളീഷര്‍, അസിസ്റ്റന്റ് കാര്‍പ്പെന്റര്‍-305
ഗ്രേഡ് ഡി അസിസ്റ്റന്റ് ടെയ്ലര്, പാക്കിങ് മാന്‍=295
ഗ്രേഡ് ഇ ഹെല്‍പ്പര്‍, കയറ്റിറക്ക് തൊഴിലാളികള്‍, അറ്റന്‍ഡര്‍-285