വ്യാപാരി വ്യവസായി ഏകോപന സമിതിയെ കേഡർ സംഘടനയായി വളർത്തി എടുക്കും; രാജു അപ്സര
ചെറുതോണി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ഒരു കേഡർ സംഘടനയായി വളർത്തി എടുക്കുമെന്നും, സംഘടനയുടെ ചട്ടക്കൂടിനുള്ളിൽ എല്ലാ വ്യാപാരികളെയും ഒരുമിപ്പിച്ച് നിർത്തുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര പറഞ്ഞു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കുമരകം ഗോകുലം ഗ്രാൻറ് റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ നിന്നും 230 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ റീ ബൂട്ട് ബിസിനസ്സെന്ന വിഷയത്തെ കുറിച്ച് ഇൻറർനാഷണൽ ട്രെയ്നർ ഷമീം റഫീക് ക്ലാസ്സെടുത്തു. ഇൻറർനാഷണൽ ട്രെയ്നർ ബെന്നി കുര്യൻ ലീഡർഷിപ്പെന്ന വിഷയത്തെ ആസ്പദമാക്കിയും ക്ലാസ്സെടുത്തു.
എം.എം മണി എം.എൽ.എ. ക്യാമ്പിൽ സന്ദേശം നൽകി. ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങൾ ന്യായമുള്ളവയായതുകൊണ്ട് അതിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും, എന്നാൽ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ ഭൂ സമരങ്ങളെ പിന്തുണയ്ക്കില്ലെന്നും എം.എം. മണി പറഞ്ഞു.
ക്യാമ്പിൻറെ ഭാഗമായി സൺസെറ്റ് ക്രൂയിസ് ബോട്ടിംഗ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് സണ്ണി പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ തോമസ് കുട്ടി മുഖ്യപ്രഭാക്ഷണം നടത്തി.
ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, വർക്കിംഗ് പ്രസിഡൻറ് കെ.ആർ വിനോദ്, ട്രഷർ ആർ രമേശ്, ജില്ലാ വൈസ് പ്രസിഡൻറുമാരായ വി.കെ മാത്യു, പി.എം ബേബി, തങ്കച്ചൻ കോട്ടയ്കകത്ത്, സിബി കൊല്ലംകുടിയിൽ, സി.കെ ബാബുലാൽ, ജില്ലാ സെക്രട്ടറിമാരായ ഷാജി കാഞ്ഞമല, ജോസ് കുഴികണ്ടം, വി.എസ് ബിജു, എൻ ഭദ്രൻ, പി.കെ മാണി, ഷാഹുൽ പടിഞ്ഞാറെക്കര എന്നിവർ പ്രസംഗിച്ചു.