ഗ്രാമ സഞ്ചാരം; 19ന് തൊടുപുഴ, ഇടുക്കി, അടിമാലി എന്നിവിടങ്ങളിൽ
തൊടുപുഴ: സംസ്ഥാന നേതൃത്വത്തിന്റെ കീഴിൽ എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് കേരളത്തിലെ സംഘടന സോണുകൾ സന്ദർശിക്കുന്ന ഗ്രാമ സഞ്ചാരം ഇടുക്കി ജില്ലയിൽ ഇന്ന് തൊടുപുഴ, ഇടുക്കി, അടിമാലി എന്നിവടങ്ങളിൽ നടക്കും.
തൊടുപുഴയിൽ ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയത്തിലും ഇടുക്കിയിൽ കരിമ്പൻ കാനത്തും അടിമാലിയിൽ കല്ലാർകുട്ടി ഖാദിസിയ സ്ഥാപനത്തിലും നേതാക്കൾക്ക് സ്വീകരണം നൽകും.
പരിസ്ഥിതി, കൃഷി, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 1ന് ആരംഭിച്ച് ജൂൺ വരെ സംഘടന നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ അവലോകനവും ഉദ്ഘാടനവും ഇതോട് അനുബന്ധിച്ച് നടക്കും. കൂടാതെ പൂപ്പാറ, കരിമണ്ണൂർ, അടിമാലി, കരിമ്പൻ, കുമ്പംകല്ല് തുടങ്ങി 5 സാന്ത്വന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും നടക്കും.
എസ്.വൈ.എസ് നേതാക്കളായ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് തുറാബ് തങ്ങൾ, കോയ സഖാഫി, ബഷീർ മാസ്റ്റർ പറവന്നൂർ, റഹ്മത്തുള്ള സഖാഫി എളമരം, ഉമർ സഖാഫി മുക്കം, റഹീം കരുവാക്കുണ്ട്, അഹമ്മദ് സഖാഫി, സിദ്ദീഖ് സഖാഫി നേമം എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഉടുമ്പന്നൂർ, സാന്ത്വനം സെക്രട്ടറി സക്കീർ അമ്മാക്കുന്നേൽ, ഫിനാൻസ് സെക്രട്ടറി കബീർ സുഹരി, തൊടുപുഴ സോൺ സെക്രട്ടറി റാഷിദ് പെരുമ്പിള്ളിച്ചിറ, എക്സിക്യൂട്ടീവ് അംഗം ഷബീർ മുട്ടം എന്നിവർ പങ്കെടുത്തു.