പഴുക്കാകുളം വൃദ്ധ-വൈകല്യരുടെ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്നേഹ വിരുന്ന് ഒരുക്കി
തൊടുപുഴ: സി.എച്ച് സെന്റര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴുക്കാകുളത്തെ വൃദ്ധ വികലാംഗ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു . മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ജില്ലാ ലീഗ് പ്രസിഡന്റ് കെ.എം എ ഷുക്കൂര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, സെക്രട്ടറിമാരായ പി.എന്‍ സീതി, കെ.എം സലിം, മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരിം, എ.എം അബ്ദുസമദ്, എം.എം ഷുക്കൂര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, ഇ.എ.എം അമീന്, അഡ്വ.സി.കെ ജാഫര്‍, വി.എ ഷംസുദ്ദീന്, ഇബ്രാഹിം കപ്രാട്ടില്‍, വി.ജെ സലിം, എം.എച്ച് സലീം, അബ്ദുല്‍ കരീം, അന്‍സാര്‍, ശിഹാബ്, വനിതാ ലീഗ് നേതാക്കളായ ജുബൈരിയ ഷുക്കൂര്‍, ഹഫ്സ സമദ്, ഷഹന ജാഫര്‍, ബീമ അനസ്, കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസര്‍ തുടങ്ങിയവർ സംസാരിച്ചു.