ജയ്ഭാരത് സത്യാഗ്രഹം വള്ളക്കടവിൽ നടത്തി; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്നതെന്ന് ജോയി വെട്ടിക്കുഴി
കട്ടപ്പന: നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി ജെ പി സർക്കാർ നടപ്പിലാക്കുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സേവ് ഡെമോക്രസിയെന്ന മുദ്രാവാക്യമുയർത്തി കൊണ്ട് സംസ്ഥാന വ്യാപകമായി രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യമർപ്പിച്ച് കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന ജയ്ഭാരത് സത്യാഗ്രഹത്തിന്റെ ഭാഗമായി കട്ടപ്പന മണ്ഡലം കമ്മിറ്റി വള്ളക്കടവിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജോയി വെട്ടിക്കുഴി.
രാഹുൽ ഗാന്ധിയെ നിശബ്ദനാക്കിയാൽ കോൺഗ്രസ് ഇല്ലാതെയാകുമെന്നും അതു വഴി കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നരേന്ദ്ര മോഡിയും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു.
ജോണി കുളമ്പള്ളി, അഡ്വ.കെ.ജെ ബെന്നി, മനോജ് മുരളി, ഷൈനി സണ്ണി, ജോയി പൊരുന്നോലി, സിജു ചക്കും മൂട്ടിൽ, ജോസ് മുത്തനാട്ട്, സിബി പാറപ്പായി, ജിതിൻ ഉപ്പുമാക്കൽ, ഷാജി വെള്ളമാക്കൽ, രാജൻ കാലാച്ചിറ, ബിനോയി വെണ്ണിക്കുളം, എ.എം സന്തോഷ്, സണ്ണി കോലോത്ത്, ബിജു പുന്നോലിൽ, ബാബു പുളിക്കൻ ലിലാമ്മ ബേബി, സജിമോൾ ഷാജി, ഐബി മോൾ രാജൻ, അരുൺ കുമാർ കെ.ടി തുടങ്ങിയവർ പ്രസംഗിച്ചു.