കോവിഡ് കേസുകളിൽ വർധന
ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി വീണ്ടും കൊവിഡ് കേസുകളിൽ (covid 19) വന്‍ വർധന. പ്രതിദിന കണക്ക് 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 6 മാസത്തിനിടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കണക്കാണിത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 25,587 ആയി ഉയർന്നു.
പ്രതിദിന ടിപിആർ നിരക്ക് 3.32 ശതമാനവും പ്രതിവാര ടിപിആർ (TPR) നിരക്ക് 2.89 ശതമാനവുമായി ഉയർന്നു. രാജ്യത്താകെ ഇന്നലെ മാത്രം 4,435 പേർക്ക് കൊവിഡ് പോസിറ്റീവായതിൽ ഏറ്റവുമധികം കേസുകൾ കേരളത്തിൽ നിന്നായിരുന്നു. 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,916 ആയി ഉയർന്നു.
മഹാരാഷ്ട്ര (4) ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, കർണാടക, പുതുച്ചേരി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഒന്ന് വീധം മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം, കേരളത്തിൽ പുതുതായി 596 പുതുയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. (covid alert) 6825 ആക്ടീവ് കേസുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ 304 കേസുകൾ റിപ്പോർട്ട് ചെയ്തു.