1076 സ്ക്വയർ ഫീറ്റിന് അടക്കേണ്ട തുക 5,000, പിണറായി സർക്കാർ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ്; മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.കരീം
തൊടുപുഴ: ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുവാണന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം എ കരീം പറഞ്ഞു വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്ദ്ധവന് വരുത്തിയ ഇടത് സർക്കാർ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യായമായ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ് പിണറായി സർക്കാർ. കെട്ടിട നികുതിയും, കെട്ടിട നിർമ്മാണ അനുമതി തുകയും ഭീമമായി വർദ്ധിപ്പിച്ചുള്ള ബജറ്റിലെ ജനദ്രോഹ തീരുമാനം കഴിഞ്ഞ ഒന്നാം തിയ്യതി മുതൽ ജനങ്ങൾ അനുഭവിച്ചു തുടങ്ങി. എത്രമാത്രം ഭീകരമായ വർദ്ധനവും ജനദ്രോഹ നടപടിയുമാണ് സർക്കാർ കൈകൊണ്ടതെന്ന് പൊതുജനം മനസിലാക്കണം. മാർച്ച് 3 വരെ 100 M2 (1076 sqft ) വീട് നിർമിക്കാൻ പഞ്ചായത്തിൽ അടച്ചിരുന്ന പെർമിറ്റ് ഫീസ് 100X3.5= 350 രൂപയായിരുന്നു. ഇന്നത് സർക്കാർ meter square ന് 3.5 രൂപ ഉള്ളത് ഒറ്റയടിക്ക് 50 രൂപ ആക്കിയിരിക്കുന്നു. അതായത് ഇന്ന് ഒരാൾ 100 M2 (1076 sqft ) പെർമിറ്റ് ഫീസ് ആയി അടക്കണ്ട തുക 5,000 രൂപ. 350 രൂപ അടച്ചിരുന്ന തുകയാണ് ഒറ്റയടിക്ക് 5,000 രൂപയാക്കി ഉയർത്തിയത് (M2X50) അത് മാത്രമല്ല മീറ്റർ sqare നു 50 രൂപ എന്നുള്ളത് 150 M2 വരെ ബാധകം ഒള്ളു. ഒരാൾ 151 M2 (1614 sqft) ഉള്ള ഒരു വീട് നിർമിച്ചാൽ മുൻപ് അടച്ചിരുന്നത് 1057 രൂപ. (151X7=1057). അത് ഇന്ന് മുതൽ അടക്കണ്ടത് 15100/- അതായത് 1057 അടച്ചിരുന്നത് ഒറ്റയടിക്ക് 15100/-meter. ഒരു സാധാരണക്കാരന് ചെറിയ ഇരു നില വീട് വെക്കണമെങ്കിൽ എന്തായലും 150 M2 മുകളിൽ പോകും… അപ്പോൾ അയാൾ അടക്കേണ്ടി വരുന്ന തുകയാണ് 15,000 - 20,000. മുൻപ് ഉണ്ടായിരുന്നത് 1050 -1500 വരെ ആണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടനികുതി, labour 1% tax , റവന്യു tax എന്നിവ ഒക്കെ ഇതിന് പുറമെ വരുന്നുണ്ട്. ഒരുതരത്തിലും നീതീകരിക്കാനോ ന്യായം ഉയർത്താനോ കഴിയാത്ത വിധമുള്ള ഈ വലിയ വർദ്ധനവ് സർക്കാറിന്റെ സാമ്പത്തിക പരാജയങ്ങളുടെ ബാധ്യത ജനങ്ങളുടെ തലയിൽ നിക്ഷേപിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണന്നും അന്യായമായ ഈ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുന്ന പിണറായി സർക്കാരിന്റെ നടപടികളിൽ ഇനിയും ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ പ്രസിഡൻറ് എസബീറിൻ്റെ അദ്യക്ഷതയിൽ തൊടുപുഴ നഗരസഭ ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് പി എച്ച് സുധീർ മുഖ്യ പ്രഭാഷണം നടത്തി.
ധർണ്ണയ്ക്ക് അഭിവാദ്യമർപ്പിച്ച് യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി പി എം നിസാമുദ്ദീൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ എ എം അമീൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് കെ എം നിഷാദ്, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് പി കെ മൂസ, ജനറൽ സെക്രട്ടറി എ എം നജീബ്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആഷിഖ് റഹിം, വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് ഷഹനാ ജാഫർ എന്നിവർ സംസാരിച്ചു. ധർണ്ണയിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്മാരായ എം.എം അബ്ദുൽ ഷുക്കൂർ, അബ്ബാസ് മുണ്ടക്കൽ നേതാക്കളായ ഷംസ് വെട്ടിപ്ലാക്കൽ,വി.എം ജലീൽ, അൻസാർ കണി പറമ്പിൽ ,സൽമാൻ ഹനീഫ്, പി.ഇ നൗഷാദ്, ഷാമൽ അസീസ്, നജീബ് പി എ, സൽമാൻ എസ് എ, സകീർ ഇളമാക്കൽ, സലിം മാട്ടയിൽ, നജീബ് ജാരം നഗരസഭ കൗൺസിലർമാരായ റസിയ കാസിം, സാബിറ ജലീൽ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷാഹുൽ കപ്രാട്ടിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഒ.ജെ അബു നന്ദിയും രേഖപ്പെടുത്തി.