രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി
കാഞ്ചിയാർ: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള വാർഡ് , ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
കോഴിമല, പള്ളിസിറ്റി, കക്കാട്ടുകട, കൽത്തൊട്ടി, തൊപ്പിപ്പാള, സ്വരാജ് കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനങ്ങളിൽ പ്രവർത്തകരും നേതാക്കളും പ്രിയ നേതാവിന് പിന്തുണയുമായെത്തി. കേന്ദ്ര സർക്കാരിനും ബി.ജെ.പി ക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ആവേശത്തോടെ പ്രകടനങ്ങളിൽ അണിനിരന്നു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് ജോമോൻ തെക്കേൽ, ഭാരവാഹികളായ ജോയ് തോമസ്, ജയ്മോൻ കോഴിമല സണ്ണി വെങ്ങാലൂർ, ബിജു വർഗീസ്, സാബു കോട്ടപ്പുറം, സുധർമ്മൻ.വി.എസ്, ലിനു ജോസ്, സോണി നെല്ലിപ്പള്ളി, റോയ് കണിപറമ്പിൽ, ഷാജി വേലംപറമ്പിൽ, ലിബിൻ കള്ളിക്കൽ, സോബിൻ പാലത്തിങ്കൽ ജെയിംസ് മ്ലാക്കുഴി, റിജോ കുഴിപ്പള്ളി, മനോജ് വരിക്കാനി, ജോസ് മാത്തൻകുന്നേൽ, സണ്ണി കോട്ടൂർ, ബിൻസ് ചെറ്റയിൽ തുടങ്ങിയവർ നേതൃത്വം നൽകി.