വ്യാജരേഖ ചമച്ച് പട്ടികജാതി സമൂഹത്തിൻ്റെ അവകാശം കവർന്നെടുത്ത എ.രാജയെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് ജയിലിൽ അടക്കണമെന്ന് ജോർജ് തോമസ്
അടിമാലി: ദേവികുളം നിയമസഭ തെരെഞ്ഞെടുപ്പിൽ എ.രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സ്വാഗതം ചെയ്തും, വ്യാജരേഖ ചമച്ച് അനർഹനെ സ്ഥാനാർത്ഥിയാക്കി പട്ടികജാതിക്കാരെ വഞ്ചിച്ച സി.പി.എം മാപ്പു പറയണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് നേത്യത്വത്തിൽ അടിമാലിയിൽ പ്രകടനം നടന്നു. വ്യാജരേഖ ചമച്ച് പട്ടികജാതി സമൂഹത്തിൻ്റെ അവകാശം കവർന്നെടുത്ത എ.രാജയെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് ജയിലിൽ അടക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ് ആവശ്യപ്പെട്ടു. ഒരു അഭിഭാഷകനായ വ്യക്തി ഇതിന് മുതിർന്നു എന്നതും സി.പി.എം ഇതിന് പിൻതുണ നൽകി എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രകടനത്തിന് ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് തോമസ്, ബാബു കുര്യാക്കോസ്, ടി.എസ്.സിദ്ദിക്ക്, ജോൺസി ഐസക്ക്, സി.എസ്.നാസർ, പയസ്.എം.പറമ്പിൽ, എ.എൻ.സജികുമാർ, ഹാപ്പി, കെ.വർഗീസ്, കെഎസ്.മൊയ്തു, എസ്.എ.ഷജാർ, എം.എ.അൻസാരി, ജോബി ചെമ്മല, അനിൽ കനകൻ, ടി.ജി.സോമൻ, എഫ്.രാജ, ജോവീസ് വെളിയത്ത്, കെ.പി.അസ്സീസ്, പി.ഐ.ബാബു, ദീപ രാജീവ്, കെ.കൃഷ്ണമൂർത്തി, ഷിൻസ് ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.