ആപ്പിള്‍ ഐഫോണ്‍ 7ന് ദുബൈയില്‍ വന്‍ വിലക്കുറവ്
ആപ്പിള്‍ ഐഫോണ്‍ 7 ന് ദുബൈയില്‍ വമ്പന്‍ വിലക്കുറവ്.ഇരട്ട ലെന്‍സ് റിയര്‍ ക്യാമറയുള്ള ഐഫോണ്‍ 7 പ്ലസിന്(32 ജിബി) 2,399 ദിര്‍ഹം (ഏകദേശം 44,300 രൂപ) മുതല്‍ 3,399 ദിര്‍ഹം (256 ജിബി) വരെയാണ് വില. 128 ജിബി ഫോണിന് 2,699 ദിര്‍ഹം (49800 രൂപ) ആണ് വില. എന്നാല്‍ ഇന്ത്യയില്‍ ഐഫോണ്‍ 7 ന് (32 ജിബി) 55,000 രൂപ, 128 ജിബി മോഡലിനു വില 65,500 രൂപ എന്നിങ്ങനെയാണ് വില.
ഐഫോണ്‍ 7 പ്ലസ് 32 ജിബി വേരിയന്റിന് 3,099 ദിര്‍ഹം (57000 രൂപ) മുതല്‍ 256 ജിബി വേരിയന്റിന് 3,899 ദിര്‍ഹം (72,000രൂപ) വരെയുമാണ് വില. 128 ജിബി ഫോണിന് 3,499 ദിര്‍ഹം (64663 രൂപ) നല്‍കണം. മാറ്റില്‍ ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കാം. എന്നാല്‍ ഇന്ത്യയില്‍ 7 പ്ലസിന്റെ വില തുടങ്ങുന്നത് (32 ജിബി ഫ്ളിപ്കാര്‍ട്ട്) 72,000 രൂപയിലാണ്. 128 ജിബി വേരിയന്റിനു 82,000 രൂപയാണ് വില. 256 ജിബി ജെറ്റ് ബ്ലാക്കിന്റെ വില 92,000 രൂപയും.
ഐഫോണിന്റെ മറ്റു പതിപ്പുകള്‍ക്കും ദുബൈയില്‍ വന്‍ വിലക്കുറവുണ്ട്. ഐഫോണ്‍ 5എസിനു കേവലം 749 ദിര്‍ഹമാണ് വില (ഏകദേശം 13,800 രൂപ). എന്നാല്‍ ഈ ഹാന്‍ഡ്സെറ്റിന്റെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വില 18,499 രൂപയാണ്.