പറക്കമുറ്റാത്ത പ്രായത്തില്‍ അടിച്ചേല്‍പ്പിക്കുന്നതല്ല ശിരോവസ്ത്രം! കെ.ടി. ജലീന്റെ ഫേസ്ബുക്ക് പോസ്റ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കന്യാസ്ത്രീ
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി. ജലീന്റെ കന്യാസ്ത്രീ വേഷത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കന്യാസ്ത്രീ.
സിസ്റ്റര്‍ സോണിയാ തെരേസാണ് ഫേസ്ബുക്കിലൂടെതന്നെ ജലീലിനു മറുപടി നല്‍കിയത്.
ഹിജാബിനെ കന്യാസ്ത്രീകളുടെ ശിരോവസ്ത്രത്തോട് താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്. അത് നിര്‍ബന്ധമാക്കുന്നതും നിരോധിക്കുന്നതും അനീതിയാണ്.
പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ചേല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രമെന്നായിരുന്നു സന്യാസിനിയുടെ മറുപടി. ക്രൈസ്തവ സന്യസ്തര്‍ 19 വയസ് പൂര്‍ത്തിയാകാതെ ഇത് ധരിക്കാറില്ലെന്നും പോസ്റ്റില്‍ പറയുന്നു.
വര്‍ഷങ്ങള്‍ നീണ്ട സന്യാസ പരിശീലനത്തിനു ശേഷം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒന്നാണത്.
കേരളത്തിലെ 420 ഓളം വരുന്ന വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നവരും ധരിയ്ക്കാത്തവരുമുണ്ടെന്നും സിസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നതെന്തിനാണെന്ന ചോദ്യവും പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്.
ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാന്‍ സർക്കാരിനു പോലും അധികാരം ഇല്ലെന്ന കേരള ഹൈക്കോടതിയുടെ വിധിയും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കുമ്പോള്‍ കന്വാസ്ത്രീവേഷം അനുവദിക്കുന്നെന്നായിരുന്നു ജലീലിന്റെ മറ്റൊരു ആരോപണം.
യൂണിഫോം കോഡുള്ള സ്ഥാപനത്തില്‍ ആ യൂണിഫോം സ്വീകരിക്കാന്‍ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കുകയാണ് തങ്ങള്‍ ചെയ്യുകയെന്നു സിസ്റ്റര്‍ മറുപടി നല്കി.
ജലീലിന്റെ വിമര്‍ശനത്തിന് കന്യാസ്ത്രീതന്നെ നേരിട്ട് നല്കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.