ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിളക്കം ; മികച്ച നടി അപർണ ബാലമുരളി, സംവിധായകൻ സച്ചി
ന്യൂഡൽഹി: 68 ാം ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം. മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ. പിന്നണിഗായികയായി നഞ്ചിയമ്മയും ചിത്രത്തിലെ നായകാരിലൊരാളായ ബിജു മേനോനെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച സംഘട്ടനത്തിനുള്ള അവാർഡ് മാഫിയ ശശിയും അർഹനായി. സംവിധായകൻ, സഹനടൻ, പിന്നണി ഗായിക , സംഘട്ടനം തുടങ്ങിയ പുരസ്കാരങ്ങളുമായി അയ്യപ്പനും കോശിയും മിന്നും പ്രകടനമാണ് നടത്തിയത്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന് സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന് നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദ്ദേശം. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം
30 ഭാഷകളിൽ നിന്നായി 305 ചിത്രങ്ങളാണ് പരിഗണിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 148 സിനിമകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.വിപുൽ ഷാ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മറ്റ് പുരസ്കാരങ്ങൾ
മികച്ച തിരക്കഥ: ശാലിനി ഉഷ നായർ (മണ്ഡലേ ), സുധ കൊങ്ങര (സൂററൈ പോട്ര്)
നടന് : സൂര്യ, അജയ് ദേവ്ഗണ്
സഹനടന്‍ : ബിജു മേനോന്
സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)
പ്രത്യേക ജുറി പുരസ്കാരം: വാങ്ക്
ശബ്ദമിശ്രണം: മാലിക്ക്
പ്രൊഡക്ഷന്‍ സിസൈനർ: അനീസ് നാടോട് ( കപ്പേള)
ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ ( ശബ്ദിക്കുന്ന കലപ്പ)
സംഗീതസംവിധാനം : തമന് (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടന സംവിധാനം : മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും)
പിന്നണി ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേര്‍ഡ്സ് (മലയാളം, സംവിധായകന് നന്ദന്)