സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കൊവിഡ് : ആയിരം കടന്ന് എറണാകുളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു. ഇന്ന് 3419 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഏഴ് മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ. 1072 പേർക്കാണ് എറണാകുളത്തെ കൊവിഡ് കേസുകൾ. തിരുവനന്തപുരം 604, കോട്ടയം 381, കോഴിക്കോട് 296, പത്തനംതിട്ട 215, കൊല്ലം 199, ആലപ്പുഴ 173, തൃശ്ശൂര്‍ 166, മലപ്പുറം 75, പാലക്കാട് 68, ഇടുക്കി 67, കണ്ണൂര്‍ 43, വയനാട് 36, കാസര്‍കോട് 24 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കൊവിഡ് കണക്കുകൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. ചികിത്സയിലുള്ളവരുടെ എണ്ണം 18,435 ആയിരിക്കുകയാണ്.
അതേസമയം രാജ്യത്ത് 8,822 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. 15 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവില്‍ 53,637 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേരാണ് കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.