ശസ്ത്രക്രിയയിലൂടെ തല വേര്‍പ്പെടുത്തിയ സയാമീസ് ഇരട്ടകള്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്
ന്യൂയോര്‍ക്ക്: ശസ്ത്രക്രിയയിലൂടെ തല വേര്‍പെടുത്തിയ സയാമീസ് ഇരട്ടകള്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്കി. നീല ജമ്പ്സ്യൂട്ട് അണിഞ്ഞ അനിയാസ് മക്
ഡൊണാള്‍ഡിനേയും േ്രഗ സ്യൂട്ടണിഞ്ഞ് ജാഡനെയും പതിയെ റെഡ് വാഗണിലേക്ക് കിടത്തി. പ്രത്യേകം തയാറാക്കിയ ഹെല്‍മറ്റ് അവരെ ധരിപ്പിച്ചിരുന്നു. ശസ്്ത്രക്രിയയ്ക്കു ശേഷം ഉണ്ടായിരുന്ന ട്യൂബുകളും ഐവിസും മോണിറ്റുകളുമെല്ലാം നീക്കം ചെയ്തിരുന്നു. അവര്‍ കടന്നുപോകുന്ന ഇടനാഴിയില്‍ ഒരു ചുവപ്പു പരവതാനിയും വിരിച്ചു. യാത്ര പറയാനുള്ള സമയമായിരുന്നു അത്. മുറിക്ക് പുറത്ത് 30 ലേറെ ഡോക്ടര്‍മാരും നഴ്സുമാരും മോണ്ടെഫെയര് മോഡിക്കല്‍ സെന്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ജീവനക്കാരും ഒത്തുകൂടിയിരുന്നു.
ബുധനാഴ്ച കുട്ടികള്‍ക്ക് നല്കിയ വികാരനിര്‍ഭരമായ യാത്രയയപ്പില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം ന്യൂറോ സര്‍ജനായ ഡോ ജെയിംസ് ഗോഡ്റിച്ചും പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധനായ ഡോ. ഒറെന്‍ ടെപ്പറും ഉണ്ടായിരുന്നു. രണ്ടുപേരും സെലിബ്രിറ്റികളായ ആ കുരുന്നുകളുടെ കൈവിരലില്‍ പിടിച്ചു. മറ്റുള്ളവര്‍ വാദ്യഘോഷങ്ങളുമായി അവനൊപ്പം നടന്നു. ‘പോകാനുള്ള സമയമായി, നിങ്ങള്‍ അത് നേടിയിരിക്കുന്നു. നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു’ എന്നെഴുതിയ പോസ്്റ്ററും ജീവനക്കാര്‍ കൈയിലേന്തിയിരുന്നു.
വാഗണിന്റെ മുമ്പില്‍ ഒരു വശത്തായി ജാഡൊന്റെയും അനിയാസിന്റെയും സഹോദരനായ മൂന്നുവയസുകാരന് അസ ഇരുന്നു. കുട്ടികളുടെ പിതാവായ ക്രിസ്റ്റ്യന്‍ മക് ഡൊണാള്‍ഡാണ് വാഗണ്‍ തള്ളിയത്. അമ്മ നികോലിയും അവര്‍ക്കൊപ്പം നടന്നു. പോകുന്നവഴിയില്‍ മാതാപിതാക്കള്‍ എല്ലാവരെയും അവര്‍ ആശ്ലേഷിക്കുകയും നന്ദി പറയുകയും ചെയ്തുകൊണ്ടിരുന്നു.
കുട്ടികള്‍ ഹോസ്പിറ്റലിലേക്ക് ആദ്യമെത്തിയ ഫെബ്രുവരി 18 എന്ന തീയതിയാണ് എല്ലാവരുടെയും ഓര്‍മ്മകളിലേക്ക് കടന്നുവന്നത്. ഇല്ലിനോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ചാര്‍ട്ട് ചെയ്ത ഒരു സ്വകാര്യ വിമാനത്തിലായിരുന്നു അവര്‍ ആദ്യമായി ഹോസ്പിറ്റലില്‍ എത്തിയത്. വിമാനത്തില്‍ വെച്ച് അനിയാസിന്റെ ശ്വാസം നിലച്ചു. ശരീരം നീല നിറമാകാന്‍ തുടങ്ങി. പീഡിയാട്രിക് ഫിസിക്കല്‍ തെറാപ്പിസ്റ്റായ അമ്മ നികോല അവനെ ഉണര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തു. ജാഡൊനും ഇപ്പോള്‍ സുഖമില്ലാതാകുമെന്ന ആശങ്കയും അവരെ അസ്വസ്ഥയാക്കി. 10 മിനിട്ടുകൊണ്ടാണ് അനിയാസ് ബോധരഹിതനായത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫഌ പിടിപെട്ടതായിരുന്നു അനിയാസിനെ അപകടാവസ്ഥയിലെത്തിച്ചത്.
ഒക്ടോബര്‍ 14 നാണ് കുട്ടികളെ തല വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. പതിമൂന്നാം മാസത്തിലായിരുന്നു 27 മണിക്കൂറോളം
നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയത്. കുട്ടികള്‍ക്കിത് പുതിയ ജന്മമാണെന്ന് അമ്മ നിക്കോലി മാക്ഡൊണാള്‍ഡ് ശസ്ത്രക്രിയയ്ക്ക് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. രണ്ട് പേരെയും വേര്‍തിരിച്ച് കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
കുട്ടികളുടെ തലയിലെ എല്ലുകളും രക്ത്ക്കുഴലുകളുമെല്ലാം ഒന്നായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ.ജെയിംസ് ഗൂഡ്റിച്ച് പറഞ്ഞു. വളരെ അപൂര്‍വ്വമാണിതെന്നും ഒരു കോടി കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ഡോ. ജെയിംസ് ഗൂഡ്റിച്ച് ഇതിനു മുന്നും ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. 67 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്കായി ചെലവായത്. ശസ്ത്രക്രിയയ്ക്കു ശേഷവും കുട്ടികളെ ജീവനോടെ തിരിച്ചുകിട്ടുമോ എന്നുള്ള ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ വളരെ പെട്ടെന്നാണ് കുട്ടികള്‍ സാധാരണ നിലയിലേക്കെത്തിയത്.
എന്നാല്‍ ഇനിയും നിരവധി ചികിത്സകള്‍ ഇവര്‍ക്കായി ചെയ്യാനുണ്ടെന്ന് മാതാപിതാക്കള്റിയാം. നേരത്തെ തല വേര്‍പ്പെടുത്തിയ ഫിലിപ്പൈന്‍സിലെ കാള്‍, ക്ലാരന്‍സ് എന്നിവരുടെ കാര്യം ഇവര്‍ക്ക് അറിയാം. 12 വര്‍ഷം മുമ്പാണ് ഗോഡ്റിച്ച് അവരെ വേര്‍പ്പെടുത്തിയത്. അവരില്‍ ക്ലാരിന്‍സിന്റെ തലയായിരുന്നു ഡോമിനന്റായിരുന്നത്. കാളിന്റെ ജീവന് നിലനിര്‍ത്തുന്നതിനു വേണ്ടി ക്ലാരിന്‍സിന്റെ ശരീരം അധികസമയം പ്രവര്‍ത്തിച്ചിരുന്നു. തല വേര്‍പ്പെടുത്തിയപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം കാളിന് ന്യൂറോളജിക്കല്‍ ഡിക്ലൈന്‍ ഉണ്ടാകുകയും ശാരീരിക വൈകല്യമുണ്ടാകുകയും ചെയ്തു. ഏതാനും വാക്കുകള്‍ മാത്രമേ അവന് സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മാത്രമല്ല ജീവിതം വീല്‍ചെയറിലാകുകയും ചെയ്തു.
മക്ബോണാള്ഡ് ഇരട്ടകളില്‍ ജാഡൊനാണ് ഡോമിനന്റായിട്ടുള്ളത്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയയില്‍ അനിയാസിന് പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഏഴാം വയസില്‍ എല്ല് പിടിപ്പിക്കുന്നതിനായി അവനൊരു സര്‍ജറി കൂടി നടത്തേണ്ടതുണ്ട്. അവന്റെ തലയുടെ മുകള്‍ഭാഗത്ത് വളരെ നേര്‍ത്ത ഒരാവണമാണുള്ളത്. അതുകൊണ്ട് പ്രൊട്ടക്ടീവ് ഹെല്‍മറ്റ് ധരിക്കേണ്ടിവരും. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് നികോലയ്ക്കും ക്രിസ്റ്റിയനും എല്ലാവരും പറയുന്നത്. കുട്ടികളെയും കൊണ്ട് പ്രാര്‍ത്ഥനയോടെ പ്രതീക്ഷകളോടെ അവര്‍ മടങ്ങി.