എല്ഐസിഐപിഒ:ഡീമാറ്റ് അക്കൗണ്ടുകള്‍ റെക്കോഡ് സൃഷ്ടിക്കുമെന്ന് വരുണ്‍ ശ്രീധര്‍
മുംബൈ: എല്‍ഐസി ഐപിഒ, ഡീമാറ്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ റെക്കോഡ് സൃഷ്ടിക്കുമെന്ന്, പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പ്രസ്താവിച്ചു. എല്‍ഐസി ഐപിഒ ആങ്കേഴ്സിനു വേണ്ടി മേയ് രണ്ടിനും സബ്സ് ക്രൈബര്മാര്ക്കു വേണ്ടി മേയ് നാലിനുമാണ് എല്‍ഐസി ഐപിഒ ഓപ്പണ്‍ ചെയ്യുക. എല്‍ഐസിയുടെ സ്റ്റേക്ക് 3.5 ശതമാനം ഉയര്‍ന്ന് 21,000 കോടി രൂപയായി വര്‍ധിക്കും. പ്രൈസ് ബോണ്ട് 902 രൂപ മുതല്‍ 945 രൂപവരെയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി ഇന്ത്യന്‍ മൂലധന വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മാസമായിരിക്കും അടുത്ത മാസമെന്ന് പേടിഎം സിഇഒ വിശേഷിപ്പിച്ചു.
എല്‍ഐസി പോളിസി ഉടമകള്‍ക്ക് 60 രൂപ ഡിസ്ക്കൗണ്ടും ജീവനക്കാര്‍ക്കും റീട്ടെയ്്ല്‍ നിക്ഷേപകര്‍ക്കും 45 രൂപ ഡിസ്കൗണ്ടും ലഭിക്കും. ചെറുകിട നഗരങ്ങളിലും ടൗണുകളിലും ഉള്ള പുതിയ നിക്ഷേപകര്‍, എല്‍ഐസി ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ കൂടുതല്‍ ഡിമാറ്റ് അക്കൗണ്ടുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.
ഡിമാറ്റ് അക്കൗണ്ടുകള്‍ തുറക്കുന്ന കാര്യത്തില്‍ എല്‍ഐസി ഐപിഒ മേയ് മാസത്തില്‍ റെക്കോഡു സൃഷ്ടിക്കുമെന്ന് വരുണ്‍ ശ്രീധര്‍ ആവര്‍ത്തിച്ചു. പുതിയ ലക്ഷകണക്കിന് നിക്ഷേപകര്‍ കടന്നുവരുമ്പോള്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ അതൊരു നാഴികക്കല്ലായിരിക്കും.
ഇതിന്റെ ഭാഗമായി സമഗ്രമായ ഒരു ട്രേഡിങ്ങ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ് ഫോം ആണ് പേടിഎം മണി ലക്ഷ്യമിടുന്നത്. സാധാരണക്കാരന്റെ വിശ്വാസം ആര്‍ജിക്കാന്‍, കഴിഞ്ഞ ഏതാനും ദശകങ്ങളായി എല്‍ഐസിക്കു കഴിഞ്ഞിട്ടുണ്ട്. ഐപിഒ ഉല്പന്നങ്ങള്ക്ക് പേടിഎം, പേടിഎം ആപ് എന്നിവ വഴി കഴിയുമെന്ന് സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു. ഐപിഒയില്‍ പങ്കെടുക്കണമോ എന്നതും എത്ര നിക്ഷേപിക്കാമെന്നും പേടിഎം മണി ആപ്പ് സഹായിക്കും