2015ല്‍ ഒഡീഷയിലെ വീലര്‍ ദ്വീപിലാണ് അഗ്നി അഞ്ച് പരീക്ഷിച്ച് വിജിച്ചത്. എന്നാല്‍ അന്ന് ചില ന്യൂനതകള്‍ കണ്ടെത്തിയതോടെ അത് പരിഹരിച്ചാണ് അവസാനവട്ട പരീക്ഷണത്തിന് ഒരുങ്ങുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ അഗ്നി-5ന് ശേഷിയുണ്ട്. ഈ മാസം അവസാനമോ അടുത്ത വര്‍ഷം ജനുവരി ആദ്യമോ അഗ്നി-5 പരീക്ഷിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് ഡിആര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു.
5000മുതല്‍ 5500 കിലോമീറ്റര്‍ പരിധി വരെ താണ്ടാന്‍ കഴിയുന്നവയാണ് ഭൂഖണ്ഡാന്തര മിസൈലുകള്‍. നിലവിലെ അഗ്നി-അഞ്ചിന്റെ ശേഷിവെച്ച് ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ ചെന്നെത്താന്‍ മിസൈലിന് കഴിയും.
ആണവ പോര്‍മുന വഹിക്കാന്‍ കഴിവുള്ള അഗ്നി-5ന് 17 മീറ്റര്‍ നീളവും 50 ടണ്ണിലധികം ഭാരവുമുണ്ട്. അഗ്നിയുടെ പ്രഹരപരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. ചൈനയെ ആദ്യമായി പ്രഹര പരിധിയില്‍ കൊണ്ടുവന്നതും അഗ്നിയാണ്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്. ദൂരപരിധി കുറഞ്ഞ പൃഥ്വി, ധനുഷ് മിസൈലുകളെ ഇന്ത്യ പൂര്‍ണമായി ആശ്രയിക്കുന്ന മിസൈലുകളാണ് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി ശ്രേണി മിസൈലുകള്‍. കനിസറ്റ്റുകളില് ഒളിപ്പിച്ച് കൊണ്ടുപോവുമ്പോള്‍ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് സ്ഥാനം കണ്ടെത്താനാവില്ലെന്നതും അഗ്നി-അഞ്ചിന്റെ സവിശേഷതയാണ്.