സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തേ കോൺഗ്രസ്സ് ഒറ്റക്കെട്ടായി പ്രതിരോധിക്കും :കെ.സുധാകരൻ
ചെറുതോണി : പിണറായി വിജയനും കമ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിൽ അക്രമരാഷ്ട്രീയം തുടർന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച ബഹുജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ഏകാധിപതിയെപ്പോലെ സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുകയാണന്നും ആറു വർഷത്തിനിടെ മുൻപെങ്ങും കേരളം കണ്ടിട്ടില്ലാത്ത വിധം വിവിധ അന്വേഷണ ഏജൻസികൾ ഖ്യമന്ത്രിയുടെ ഓഫീസിൽ കയറി ഇറങ്ങി എന്നും കെ സുധാകരൻ പറഞ്ഞു. കേരളത്തെ കടക്കെണിയിൽ ആക്കാനാണ് കെ. റയിൽ. കവളപ്പാറയിലും പുത്തുമലയിലും ഉൾപ്പെടെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ഇനിയും വീടുവച്ചു നൽകാൻ കഴിയാത്ത പിണറായി വിജയൻ പതിനയ്യായിരത്തിലധികം പേരെ പുനരധിവസിപ്പിക്കുമെ ന്നാണ് പറയുന്നത്. ഹൈഡൽ ടൂറിസത്തിന്റെ പേരിൽ ഇടുക്കിയിലെ റവന്യൂ ഭൂമി ഇഷ്ടക്കാർക്ക് കൈവശപ്പെടുത്തി കൊടുത്ത എം എം മണിയുടെ നടപടിയെക്കുറിച്ച് അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ കോൺഗ്രസ്സ് ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് സി പി മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ , അഡ്വ. എസ് അശോകൻ , ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ , കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത്, മറ്റു നേതാക്കളായ റോയി കെ പൗലോസ് , ഇ എം ആഗസ്തി, ജോയി തോമസ് , ഇബ്രാഹിംകുട്ടി കല്ലാർ എ കെ മണി, തോമസ് രാജൻ എം.എൻ. ഗോപി , എ പി ഉസ്മാൻ , എം കെ പുരുഷോത്തമൻ , ആർ ബാലൻപിള്ള പി പി കൃഷ്ണൻ , ജോർജ് ജോസഫ് പടവൻ, ജോയി വെട്ടിക്കുഴി, എം ഡി . അർജ്ജുനൻ ആഗസ്തി അഴകത്ത് ജോസ് ഊരകാട്ടിൽ, സിറിയക് തോമസ്, സേനാപതി വേണു, പി ആർ അയ്യപ്പൻ, ഷാജി പൈനാടത്ത് , വിജയകുമാർ മറ്റക്കര കെ.ബി. സെൽവം, എൻ ഐ ബെന്നി , ഇന്ദു സുധാകരൻ, ആൻസി തോമസ്, പി ഡി ജോസഫ് , സി പി സലീം അനിൽ ആനിക്കനാട്ട്, ജോബി തയ്യിൽ, ജോയി വർഗീസ്, കെ ജെ ബെന്നി, മനോജ് മുരളി, അഡ്വ. അനീഷ് ജോർജ് , തങ്കച്ചൻ വേമ്പേനി, കെ.എം. ജലാലുദീൻ എന്നിവർ സംസാരിച്ചു.