തമ്പി ആന്റണിക്ക് ജന്മനാടിന്റെ ആദരം
പൊൻകുന്നം: പൊൻകുന്നം പബ്ലിക് ലൈബ്രറിയിൽ നടന്ന മാതൃഭാഷാ ദിനാചരണത്തിൽ കഥാകൃത്തും നടനും നിർമാതാവുമായ തമ്പി ആന്റണി തെക്കേക്കുറ്റ് ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങി.
പ്രസിഡന്റ് ടി.എം മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എൻ.സോജൻ, കവി പി.മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, കെ.എ.ഏബ്രഹാം, ലൈബ്രറി വൈസ്പ്രസിഡന്റ് റെജി ജെ. ജോൺ, സെക്രട്ടറി പി.ജെ.ജേക്കബ്, എം.കെ.രാജേന്ദ്ര സിംഗ്, എം.വി.ജയപ്രകാശ്, ബിനു കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.
സാഹിത്യ സിനിമ മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ച് നടന്ന സംവാദത്തിന് പി.ജെ.സെബാസ്റ്റ്യൻ നേതൃത്വം നൽകി.
ജോസ് ജോസഫ് തെക്കേക്കുറ്റ്, മനോജ് പൊൻകുന്നം, അഡ്വ.കെ. എം.ഷാജഹാൻ, സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ, പി.ടി.ഉസ്മാൻ, ജോണി മാത്യു, ജേക്കബ് തോമസ്, ബാബു തത്തകാട്ട്, അഡ്വ.ശിവപ്രസാദ്, തോമസ് ലീലാമഹൽ, മാത്യൂസ്
ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങ് തമ്പി ആന്റണിയുടെ സഹപാഠികളുടെയും
സുഹൃത്തുക്കളുടെയും സംഗമ വേദിയായി മാറി.
തമ്പി ആന്റണിയുടെ പുസ്തകങ്ങൾ ലൈബ്രറിക്കുവേണ്ടി
പ്രസിഡന്റ് ടി.എം.മാത്തുക്കുട്ടി ഏറ്റുവാങ്ങി.
പൊൻകുന്നം പബ്ലിക് ലൈബ്രറിയുടെ ഉപഹാരം
പൊൻകുന്നം സെയ്ദ് തമ്പി ആന്റണിക്ക് കെമാറി. ജനകീയ വായനശാലയുടെ ഉപഹാരം പ്രസിഡന്റ് ടി.എസ്.ബാബുരാജ് സമ്മാനിച്ചു.