സ്പൈസസ് ബോർഡ് കേവലം നാമമാത്രമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയായി കേന്ദ്ര ഗവൺമെൻ്റ് എഴുതിത്തള്ളി യിരിക്കുകയാണെന്നും ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്.
പുറ്റടി: ഏലത്തിൻ്റെ പ്രാധാന്യം കുറച്ചു കൊണ്ട് വരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സ്പൈസസ് ബോർഡ് കേവലം നാമമാത്രമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയായി കേന്ദ്ര ഗവൺമെൻ്റ് എഴുതിത്തള്ളി യിരിക്കുകയാണെന്നും ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്. ഏലം വിലയിടിവിനെതിരേ പുറ്റടി സ്പൈസസ് പാർക്കിന് മുമ്പിൽ
ജില്ലാ കോൺഗ്രസ് കമ്മറ്റി
നടത്തിയ ധർണ്ണാ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു ശരത്ത് ലാലിന്റെയും ,കൃപേഷിന്റെയും മൂന്നാമത് രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും പുറ്റടി ടൗണിൽ നടത്തിയ ശേഷമാണ് പ്രതിക്ഷേധ പ്രകടനം ആരംഭിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഏലം കർഷകരോടുള്ള കർഷകവഞ്ചന അവസാനിപ്പിക്കുക, ഏലത്തിന് തറവില നിശ്ചയിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്
പുറ്റടി സ്പൈസസ് പാർക്കിലേക്ക് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തിയത്.
ഏലം വിലയിടിവ് ഇടുക്കി ജില്ലയിലേ സമ്പദ് വ്യവസ്ഥയേ തകിടം മറിച്ചിക്കുകയാണെന്നും ഈ അവസരത്തിൽ കർഷകർക്കെതിരേയുള്ള ജപ്തി നടപടി നിറുത്തിവക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കാർഷിക മേഖല 2018 ലേ പ്രളയകാലത്തേ അവസ്ഥയിലേക്ക് തിരിച്ച് പോവുകയാണോ എന്ന് സംശയമുണ്ടെന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് താങ്ങ് വില നിശ്ചയിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരു കൾക്ക് കഴിയുന്നില്ലെന്നും എം പി. പറഞ്ഞു.
അഡ്വ.ഇബ്രാഹിംകുട്ടികല്ലാർ, അഡ്വ.എം.എൻ.ഗോപി, ഏ.പി. ഉസ്മാൻ, അഡ്വ.സേനാപതി വേണു, ജി.മുരളീധരൻ, സി.എസ് യശോധരൻ, വിജയകുമാർ മറ്റക്കര, ജോർജ്ജ് തോമസ്, ജയ്സൺ കെ.ആന്റണി, അരുൺ പൊടിപാറ, ബിജോ മാണി, മുകേഷ് മോഹൻ, ടോണി തോമസ്, ആന്റണി കുഴിക്കാട്ട്, രാജാ മാട്ടു ക്കാരൻ
തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.