രാജ്യത്ത് കൊവിഡ് പിടിമുറുക്കുന്നു : 24 മണിക്കൂറിൽ മൂന്ന് ലക്ഷത്തിലേക്ക് അടുത്ത് കൊവിഡ് കേസുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,82,970 കൊവിഡ് കേസുകള്‍. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 18.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. 8961 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
15.13 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍. കര്‍ണാടകയില്‍ 41,457 മഹാരാഷ്ട്രയില്‍ 39,207 കേരളത്തില്‍ 28,481 തമിഴ്നാട്ടില്‍ 23,888 ഗുജറാത്തില്‍ 17,119 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 24 മണിക്കൂറിനിടെ 441 മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 310 ആയിരുന്നു കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 4,87,202 ആയി ഉയര്‍ന്നു.
18,31,000 പേരാണ് ചികിത്സയിലുള്ളത്. 93.88 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,88,157 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കിടെ ഇന്ത്യയില്‍ 17 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം രണ്ടാംതരംഗത്തെ അപേക്ഷിച്ച് കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 18.69ലക്ഷം സാമ്ബിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 158 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.