ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരന്‍ അല്ലെന്ന് കോടതി; പൊട്ടിക്കരഞ്ഞ് ഫ്രാങ്കോയുടെ പ്രതികരണം
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. ബലാത്സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്.
ഒറ്റ വാചകത്തിലായിരുന്നു വിധിപ്രസ്താവം. അഡീ. സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാറാന്റെതായിരുന്നു വിധി പ്രസ്താവന. ദൈവത്തിന് സ്തുതി എന്നായിരുന്നു ആദ്യ പ്രതികരണം. കോടതിമുറിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അഭിഭാഷകരെ കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം.
പ്രെയ്സ് ദി ലോർഡ് എന്ന് വിളിച്ച് അനുയായികൾ. ജലന്ധർ അതിരൂപതയിൽ വലിയ ആഹ്ളാദ പ്രകടനമാണ് നടന്നത്. അതേസമയം വിധി വേദനജനകമെന്നും നീതിദേവത കൊല്ലപ്പെട്ടെന്നുമായിരുന്നു സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതികരണം. അപ്പീൽ പോകണമെന്ന് എസ്.പി ഹരിശങ്കർ. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന്
സാക്ഷിപ്പട്ടികയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി,ബിഷപ്പുമാർ വൈദികർ, കന്യാസ്ത്രീകൾ എന്നിവരും ഉണ്ടായിരുന്നു. സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജിതേഷ് ജെ ബാബു, അഡ്വ. സുബിന് കെ വര്‍ഗീസ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടിയും അഡ്വ കെ. രാമന്‍പിള്ള, അഡ്വ സി.എസ് അജയന് എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടിയും കോടതിയില്‍ ഹാജരായി.
ഒരു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവയ്ക്കല്‍, അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിന തടവു വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഏഴു വര്‍ഷം കഠിന തടവു ശിക്ഷ ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന മേലധികാരം ഉപയോഗിച്ചു തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, പത്തു വര്‍ഷത്തില്‍ കുറയാത്ത തടവു മുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.