മാരക രാസപദാര്‍ഥങ്ങളുമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍
കൊച്ചി: അര്‍ബുദം ഉള്‍പ്പെടെ മാരക രോഗങ്ങളിലേക്ക് നയിക്കുന്ന രാസഘടങ്ങള്‍ കണ്ടത്തെിയിട്ടും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉല്പാദകര്ക്ക് സംസ്ഥാനം കുടപിടിക്കുന്നു. ഈ രംഗത്തെ രാജ്യാന്തര കുത്തകകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വിറ്റഴിയുന്ന സൗന്ദര്യവര്‍ധക ഉല്പന്നങ്ങളുടെ നിര്‍മാതാക്കള്‍ നിരവധി തവണ സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് വകുപ്പിന്‍െറ പിടിയില്‍ വീണതായാണ് രേഖകള്‍. അതേസമയം, ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാത്ത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് കഴിഞ്ഞദിവസം വീണ്ടും മിന്നല്‍ പരിശോധന നടത്തി.
2014ല്‍ സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച 32 സാമ്പിളുകളില്‍ 15 എണ്ണത്തില്‍ സാന്ദ്രതകൂടിയ മെര്‍ക്കുറി, ആര്‍സനിക് തുടങ്ങിയ ലോഹങ്ങള്‍ കണ്ടത്തെിയിരുന്നു. ചെറിയ അളവില്‍ മാത്രം അനുവദനീയമായ മെര്‍ക്കുറി, ആര്‍സനിക് എന്നിവ അനുവദനീയമായതിലധികമാണ് ഇവയില്‍ 15 സാമ്പിളുകളില്‍ കണ്ടത്തെിയത്.
ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂനിലിവറിന്െറ ഉല്പന്നമായ ഫെയര്‍ ആന്‍ഡ് ലൗലിയില്‍ (സാമ്പിള്‍ നമ്പര്‍ 45/14, കൊല്ലം) മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടത്തെിയപ്പോള്‍ ബേബി ലിപ്സ് ലിപ്സ് ബാമില്‍ (സാമ്പിള്‍ നമ്പര്‍ 44/14, കോട്ടയം) ആര്സനിക്കിന്െറ സാന്നിധ്യവും കണ്ടത്തെിയിരുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വയനാട്ടില്‍നിന്ന് ശേഖരിച്ച ഫെയര്‍ എവര്‍ ക്രീം (സാമ്പിള്‍ നമ്പര്‍ 21/14), ലിപ്സ് ബാം (സാമ്പിള്‍ നമ്പര്‍ 22/14, തൃശൂര്‍), വാസലീന് ടോട്ടല്‍ (സാമ്പിള്‍ നമ്പര്‍ 23/14, തൃശൂര്‍), മെന്‍സ് വൈറ്റനിങ് ക്രീം (സാമ്പിള്‍ നമ്പര്‍ 25/14 തൃശൂര്‍), ഗാര്‍നിയര്‍ സ്കിന്‍ നാച്ചുറല്‍ (സാമ്പിള്‍ നമ്പര്‍ 35/14 തിരുവനന്തപുരം), ഇമാമി ഫെയര്‍ ആന്‍ഡ് ഹാന്‍സം (സാമ്പിള്‍ നമ്പര്‍ 37/14 കോഴിക്കോട് ), ലക്ക്മേ പെര്‍ഫക്ട് റേഡിയന്‍സ് ക്രീം (സാമ്പിള്‍ നമ്പര്‍104/14, തൃശൂര്‍), കെ.പി. നമ്പൂതിരീസ് ഫെയര്‍നെസ് ക്രീം (സാമ്പിള്‍ നമ്പര്‍ 105/14 കോഴിക്കോട്), ഫെയര്‍ ആന്‍ഡ് ലൗലി മാക്സ് ഫെയര്‍നസ് (സാമ്പിള്‍ നമ്പര്‍ 107/14 കോഴിക്കോട്), ഫ്ളോറോസോണ്‍ ലോഷന്‍ (സാമ്പിള്‍ നമ്പര്‍ 108/14 ആലപ്പുഴ), ഫ്ളോറോസോണ്‍ ഹാന്‍ഡ് ആന്‍ഡ് ബോഡി ലോഷന്‍ (സാമ്പിള്‍ നമ്പര്‍ 111/14, ആലപ്പുഴ), ദി ബോഡി കെയര്‍ കൂള്‍ഡ് ക്രീം (സാമ്പിള്‍ നമ്പര്‍ 114/14, കൊല്ലം) എന്നിവയിലായിരുന്നു മെര്‍ക്കുറിയുടെ സാന്നിധ്യമുണ്ടായിരുന്നത്. ന്യൂട്രാജെനാ ഫെയര്‍നസ് ക്രീം ഫ്ളോറോസോണ്‍ ലോഷനിലായിരുന്നു (സാമ്പിള്‍ നമ്പര്‍ 106/14, കോഴിക്കോട്) ആര്സനിക്കിന്െറ സാന്നിധ്യം കണ്ടത്തെിയത്.