പ്രതിദിന കൊവിഡ് കേസുകൾ 2 ലക്ഷത്തിലേക്ക്; ഒമിക്രോണ്‍ 3000 കടന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്ക് കൊവിഡ് ബാധിച്ചത്. 40,863 പേര് രോഗമുക്തരായി. 327 പേര് കൊവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 5,90,611 കൊവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 3,44,53,603 പേര് ആകെ രോഗമുക്കരായി. ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.
327 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,83,790 ആയി. 40,863 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.98 ശതമാനമാണ്. നിലവില്‍ 5,90,611 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് വാക്സിനേഷന് 151.58 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3,623 ആയി ഉയര്‍ന്നിട്ടുണ്ട്. 1,409 പേര് രോഗ മുക്തരായി. മഹാരാഷ്ട്രയില്‍ ആണ് 1,009 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി 513, കര്‍ണ്ണാടക 441, രാജസ്ഥാന് 373, കേരളം 333, ഗുജറാത്ത് 204, തമിഴ്നാട് 185 എന്നിങ്ങനെയാണ് ഒമിക്രോണ്‍ ബാധിതര്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍