4499 രൂപ നൽകിയാൽ ആഡംബര കപ്പലില്‍ കെഎസ്ആര്‍ടിസിക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കാം
മലപ്പുറം: പുതുവത്സര രാത്രിയില്‍ ആഡംബര ക്രൂയിസില്‍ യാത്രക്ക് അവസരം ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. അറബിക്കടലില്‍ ആഡംബര കപ്പലായ നെഫെര്‍റ്റിറ്റിയില്‍ പുതുവര്‍ഷം ആഘോഷിക്കാനാണ് കെഎസ്ആര്‍ടിസി മുഖേന അവസരം ഒരുക്കിയിരിക്കുന്നത്.
4,499 രൂപയാണ് ടിക്കറ്റ് നിരക്ക്. 31ന് ഉച്ചക്ക് രണ്ടിന് മലപ്പുറം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍നിന്ന് എ.സി ലോഫ്ലോര്‍ ബസിലാണ് യാത്ര ആരംഭിക്കുക. വൈകീട്ട് ഏഴിന് എറണാകുളത്തെത്തും. തുടര്‍ന്ന് എട്ടിന് ക്രൂയിസില്‍ പ്രവേശിക്കുകയും രാത്രി ഒമ്പതിന് യാത്ര ആരംഭിക്കുകയും ചെയ്യും.
അഞ്ച് മണിക്കൂറാണ് അറബിക്കടലില്‍ യാത്ര. കപ്പല്‍ പുലര്‍ച്ച രണ്ടിന് തീരത്തെത്തും. കെ.എസ്.ആര്.ടി.സിയില്‍ തന്നെ മടക്കയാത്ര. അടുത്ത ദിവസം പുലര്‍ച്ച ഏഴിന് മലപ്പുറത്ത് തിരിച്ചെത്തും. അഞ്ച് മണിക്കൂര്‍ ഇവന്റ് ഓണ്‍ബോര്‍ഡ്, വിവിധ ഗെയിംസ്, ത്രീ കോഴ്സ് ഗാല ബുഫെ ഡിന്നര്‍, ഓരോ ടിക്കറ്റിനും വിഷ്വലൈസിങ് ഇഫക്ടുകളും പവര്‍ ബാക്ക്ഡ് മ്യൂസിക് സിസ്റ്റം, ലൈവ് വാട്ടര്‍ ഡ്രംസ് എന്നിവയും ആസ്വദിക്കാനാകും.
കുട്ടികളുടെ കളിസ്ഥലവും തിയറ്ററും പ്രത്യേകതയാണ്. കടല്‍ക്കാറ്റും അറബിക്കടലിന്റെ പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ തുറന്ന സണ്‍ ഡെക്കിലേക്കുള്ള പ്രവേശനം, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ലോഞ്ച് ബാര്‍ എന്നിവയും ലഭ്യമാണ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട.
പുറത്തുനിന്നുള്ള മദ്യം ക്രൂയിസിനുള്ളില് അനുവദനീയമല്ല. കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും. പിടിച്ചെടുത്ത കുപ്പികള്‍ തിരികെ നല്‍കില്ല.വിപുലമായ മദ്യപാനം ഉള്ള യാത്രക്കാര്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിയന്ത്രിക്കും. കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നല്‍കില്ല.നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് എ.സി ബസില്‍ കൊണ്ടുപോയി തിരികെയെത്തിക്കും. ബോള്‍ഗാട്ടി ജെട്ടിയാണ് എംബാര്‍ക്കേഷന്‍ പോയിന്റ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക:
ഇ - മെയില്‍ - mlp@kerala.gov.in
മൊബൈല്‍ - 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159.