സർക്കാർ രാജിവെയ്ക്കണം: തൊടുപുഴയിൽ യൂത്ത് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
.
തൊടുപുഴ:
മുല്ലപ്പെരിയാറിലെ മരം മുറിയിൽ ഒത്തുകളിച്ച് കേരളത്തെ വഞ്ചിച്ച സംസ്ഥാന സർക്കാർ രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി തുടരുകയാണെന്ന് കേരളാ കോൺഗ്രസ്സ് ഹൈപവർ കമ്മിറ്റി അംഗം അപു ജോൺ ജോസഫ് പറഞ്ഞു.നിയമസഭയിലും മരംമുറി പ്രശ്നത്തിലും നിലപാട് തുടരുന്ന സർക്കാർ നടപടി തികച്ചും ജനവഞ്ചനയാണ്. പ്രതിഷേധയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മരംമുറി നാടകത്തിൽ അധിജീവനത്തിനായി പോരാടുന്ന 40 ലക്ഷം പെരിയാർ തീര ജനങ്ങളെയും കേരളത്തെയും മുഖ്യമന്ത്രി നേതൃത്വം കൊടുത്ത പകൽ ചതി നടത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ കുറ്റപ്പെടുത്തി.
യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു വറവുങ്കൽ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ ക്ലമൻ്റ് ഇമ്മാനുവൽ, ബിനോയി മുണ്ടയ്ക്കാമറ്റം, ജെയ്സ് ജോൺ, ജോബി പൊന്നാട്ട്, ഷിജോ മൂന്നു മാക്കൽ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് രഞ്ജിത് മനപ്പുറത്ത്, ബ്ലസി ഉറുമ്പാട്ട്, ജിജീഷ് കുഴുപ്പള്ളിൽ, ജസ്റ്റിൻ ചെമ്പകത്തിനാൽ, ഹരിശങ്കർ നടുവിലേടത്ത്, മാത്യൂസ് നന്ദളത്ത്, ജോർജ്ജ് ജെയിംസ്, സി ജോ മുണ്ടങ്കാവിൽ, ജലജൻ ചെമ്പകത്തിനാൽ, സ്മിനു പുളിക്കൽ, ജിൻസ് ആയത്തു പാടത്തിൽ, ജോൺ ആക്കാന്തിരി, ബോബു ആൻറണി, ജെസ്റ്റിൻ ജേക്കബ്, ലിറ്റു ടോമി, ജോസഫ് മാത്യൂ എന്നിവർ നേതൃത്വം നൽകി.