ശുചീകരണത്തിന്റെ മറവിൽ മൂന്നോളം വൻമരങ്ങൾ മുറിച്ചു കടത്തിയതായി പരാതി.
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂൾ ശുചീകരണത്തിന്റെ മറവിൽ മൂന്നോളം വൻമരങ്ങൾ മുറിച്ചു കടത്തിയതായി പരാതി.
വീട് നിർമാണത്തിനു ആവശ്യമായ ജനൽ കട്ടിള തുടങ്ങിയ അളവുകളിൽ ആണ് തടി മുറിച്ച് മില്ലിൽ കൊണ്ടിരിക്കുന്നത്.
ഹയർസെക്കൻഡറി അധികൃതരാണ് എന്ന് ഹൈസ്കൂൾ വിഭാഗവും ഹൈസ്കൂൾ അധികൃതർ ആണെന്ന് ഹയർസെക്കൻഡറി വിഭാഗവും
പരസ്പരം പഴിചാരുന്നു
എന്നാൽ പൊതുമുതൽ മോഷണത്തിനെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നവംബർ ഒന്നിന് സ്കൂൾ തുറക്കാൻ ഇരിക്കെ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി വിഭാഗത്തിലും, ഹൈസ്ക്കൂളിലുമായി ശുചീകരണ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി കാടുകൾ മൊത്തം വെട്ടി തെളിക്കുകയും അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ഗ്രാമപഞ്ചായത്ത് അദ്ധ്യാപകർക്ക് അനുമതി നൽകിയിരുന്നു.
ഇതിന്റെ മറവിലാണ് വിലപിടിപ്പുള്ള മൂന്നോളം മരങ്ങൾ മുറിച്ചുമാറ്റി തടി ആറുക്കുന്ന മില്ലിൽ കൊണ്ടിരിക്കുന്നത്.
രാത്രി സമയമായതിനാൽ ആരാണ് തടി കൊണ്ട് മില്ലിൽ ഇട്ടതെന്ന് മില്ല് അധികൃതർക്ക് അറിയില്ല.
എന്നാൽ ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത് ഹയർസെക്കൻഡറി,
ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ആണ്.
തടി മുറിക്കുന്ന സമയം ഹൈസ്കൂൾ പ്രധാനാധ്യാപകൻ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ഹയർസെക്കൻഡറി അധ്യാപകർ പറയുമ്പോൾ,
തടി മുറിക്കാൻ ഉൾപ്പെടെയുള്ള പരാതിനൽകിയത് ഹയർസെക്കൻഡറി
അധികൃതാരാണെന്ന് ഹൈസ്കൂൾ അധ്യാപകരും പറയുന്നു.
എന്തായാലും ശുചീകരണത്തിന്റെ മറവിൽ തടി മോഷണം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.