ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്
ബദാമിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, റൈബോഫ്ലേവിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഊർജ്ജസ്വലതയോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുമെന്ന് ബോളിവുഡ് താരം കരീന കപൂറിന്റെ പോഷകാഹാര വിദഗ്ധ രുജുത ദിവേക്കർ അടുത്തിടെ
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, പിഎംഎസ് ലക്ഷണങ്ങൾ ലഘൂകരിക്കാനും ഇത് സഹായിക്കും. ദിവസവും ബദാം കുതിർത്ത് കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
ബദാമിൽ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ദീർഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാൻ ബദാം കുതിർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
രണ്ട്...
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിലൂടെയും ബദാം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.
മൂന്ന്...
ബദാമിലെ വിറ്റാമിൻ ഇ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഓർമശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
നാല്...
ചർമ്മത്തിനും മുടിയ്ക്കും വിറ്റാമിൻ ഇ സഹായിക്കുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിർത്തുന്നതിനും പലരും ബദാം ഓയിലും ഉപയോഗിക്കുന്നു