കനത്ത മഴ; പെരിങ്ങല്‍ക്കൂത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
കൊച്ചി : മധ്യ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. തൃശൂര്‍, പാലക്കാട്, കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. നെല്ലിയാമ്പതി ചുരത്തില്‍ റോഡിലേക്ക് മരം വീണു. ചാലക്കുടിയില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.വടക്കന്‍ കേരളത്തിലും സമാന കാലാവസ്ഥയാണ്. പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ താഴന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കൊല്ലത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കൊട്ടാരക്കര മുതല്‍ നിലമേല്‍ വരെ കടകളിലും വെള്ളം കയറി. അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാത്രികാല യാത്രകള്‍ വ്യാഴാഴ്ച വരെ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നടപടി.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഓക്ടോബര്‍ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
ഓക്ടോബര്‍ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം.
ഓക്ടോബര്‍ 14: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം.
ഓക്ടോബര്‍ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഓക്ടോബര്‍ 12: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ഓക്ടോബര്‍ 13: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ഓക്ടോബര്‍ 14: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ഓക്ടോബര്‍ 15: എറണാകുളം, ഇടുക്കി, കണ്ണൂര്‍.