സെന്റ് മേരീസ് ഹോസ്പിറ്റലിലെ ഓര്‍ത്തോവിഭാഗം അനേകായിരങ്ങള്‍ക്ക് ആശ്രയമാകുന്നു
തൊടുപുഴ:ആതുരശുശ്രൂഷരംഗത്ത് കഴിഞ്ഞ 70 വര്‍ഷമായി തൊടുപുഴയില്‍ സേവനമനുഷ്ഠിക്കുന്ന സെന്റ് മേരീസ് ആശുപത്രിയില്‍ ഹൈടെക് ഓര്‍ത്തോ വിഭാഗവും ആക്സിഡന്റ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു.
അസ്ഥിരോഗ ചികിത്സാരംഗത്ത് ആഗോളതലത്തില്‍ പ്രഗത്ഭനായ ഡോ. ഒ. റ്റി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഡോ. റ്റില്സ് പി. മാത്യു, ഡോ. സന്തോഷ് ജോസഫ് , ഡോ. രഞ്ജിത് മാത്യു പീറ്റര്‍ എന്നിവര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
സന്ധിതേയ്മാനം മൂലം ഉണ്ടാകുന്ന വേദന അനുഭവിക്കുന്നവര്‍ക്ക് സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ വേദനാരഹിതമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ ഇടുപ്പ്, മുട്ട്, കൈമുട്ട്, തോള് എന്നിവ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍, സ്പൈന്‍ സര്‍ജറികള്‍ ഇവിടെ വിജയകരമായി നടത്തിവരുന്നു. ആക്സിഡന്റ് സര്‍ജറികളും ന്യൂറോ സര്‍ജറികളും ഇവിടെ വിജയകരമായി നടത്തിവരുന്നു. ആഗോളതലത്തില്‍ പ്രഗത്ഭരായ സ്പൈന്‍ സര്ജന് ഡോ. ജേക്കബ്ബ് ഈപ്പന് മാത്യു (മുന്‍ സ്പൈന്‍ സര്ജന് ആസ്റ്റര്‍ മെഡിസിറ്റി, മുന്‍ പ്രൊഫസര്‍ സിഎംസി വെല്ലൂര്‍) ചാര്‍ജ്ജെടുത്തിരിക്കുന്നു. ന്യൂറോസര്ജന് & സ്പൈന്‍ സര്ജന് ഡോ. അനൂപ് വര്‍മ്മയുടെ സേവനം തുടരുന്നു.
ന്യൂറോളജി, ന്യൂറോസര്‍ജറി വിഭാഗങ്ങള്‍ ഒരു കുടക്കീഴില് പ്രവര്‍ത്തിക്കുന്നു. നാലു ന്യൂറോ വിദഗ്ദ്ധരുടെ സേവനം ഇവിടെ ലഭ്യമാണ്. സ്ട്രോക്ക് വിഭാഗം, അപസ്മാര രോഗവിഭാഗം, ന്യൂറോ ഐസിയു, ന്യൂറോ ലാബ്, അത്യാധുനിക സി.ടി സ്കാന്‍, 1.5 ടെസ്ല എംആര്‍ഐ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
അന്താരാഷ്ട്രനിലവാരമുള്ള ഓപ്പറേഷന് തീയേറ്ററുകള്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആക്സിഡന്റ് & എമര്‍ജന്‍സി വിഭാഗം, ആന്‍ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി വിഭാഗം, ഗ്യാസ്ട്രോഎന്ററോളജി, ഗ്യാസ്ട്രോസര്‍ജറി, നെഫ്രോളജി, ഡയാലിസിസ് യൂണിറ്റ്, കിഡ്നി കെയര്‍ യൂണിറ്റ്, പോയ്സനിങ് ചികിത്സ യൂണിറ്റ്, പാമ്പുകടി ചികിത്സ യൂണിറ്റ്, കാര്‍ഡിയോളജി, പള്‍മണോളജി, ആസ്മ അലര്‍ജി വിഭാഗം, ഇ.എന്‍.റ്റി & മൈക്രോഇയര് സര്‍ജറി വിഭാഗം, ജനറല്‍ മെഡിസിന്, റുമാറ്റോളജി, ഓങ്കോളജി, എന്‍ഡോക്രൈനോളജി, ഹെമറ്റോളജി, പീഡിയാട്രിക്സ്, ഡെര്‍മറ്റോളജി & കോസ്മറ്റോളജി തുടങ്ങി 30 സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഒരേ കുടക്കീഴില് പ്രവര്‍ത്തിക്കുന്നു. ആധുനിക ചികിത്സ സാധാരണക്കാരിലേയ്ക്ക് എത്തിക്കുക എന്നതാണ് വിധാതാക്കളുടെ ലക്ഷ്യം എന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എബ്രഹാം തേക്കുംകാട്ടില്‍ വ്യക്തമാക്കി.
ഫോണ്‍ : 9447745446, 04862250350, 250333