ഭക്ഷണത്തിൽ അൽപ്പം കൂടി ശ്രദ്ധിക്കാം
ആഹാരപദാർഥങ്ങളിൽ നിന്നുള്ള അലർജി ഇന്ന് ഭൂരിപക്ഷം പേരും അഭിമുഖീകരിക്കുന്നുണ്ട്. വേണ്ട രീതിയിൽ മുൻ കരുതലുകളെടുക്കുകയോ ചികിത്സിക്കുകയോ ചെയ്യാതിരുന്നാൽ അനേകം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും ഭക്ഷണത്തോടുള്ള അലർജി. ഭക്ഷണത്തിലെ പ്രോട്ടിനെതിരെ ശരീരം പ്രതിരോധിക്കുപ്പോൾ ആണ് അലർജിയുണ്ടാകുന്നത്.ശരീരം ചെറിഞ്ഞു തടിക്കലും വയറ്റിലെ അസ്വസ്ഥകളും മുതല്‍ ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഭക്ഷണ അലര്‍ജി മൂലമുണ്ടാകും. ഭക്ഷണത്തിന് നിറവും മണവുംകൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും അലർജിയുണ്ടാക്കും.
അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ
കപ്പലണ്ടി, പാൽ, മുട്ട, ഗോതമ്പ്, സോയാ തുടങ്ങിയവ അലർജിയുണ്ടാകുന്നതിൽ മുൻപന്തിയിലാണ്.
മാട്ടിയിറച്ചി, പന്നിയിറച്ചി, കോഴിയിറച്ചി, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയും അലർജിയുണ്ടാക്കും. കാബേജ്, കൂൺ, ഗ്രീൻപീസ് തുടങ്ങിയവ അലർജിയുള്ളവരുമുണ്ട്. മുതിര്‍ന്നവരില്‍ 2.5 ശതമാനം പേരിലും കുട്ടികളില്‍ 6 മുതല്‍ 8 ശതമാനം വരെ പേരിലും ഫുഡ് അലര്‍ജി ഉള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ഥ ഫുഡ് അലര്‍ജിയുടെ കാര്യമാണിത്. ഇതിലും വളരെ കൂടുതല്‍ പേര്‍ക്ക് ആഹാരം വയറ്റില്‍ പിടിക്കാത്ത ഒരവസ്ഥ കണ്ടുവരാറുണ്ട്. ഫുഡ് ഇന്‍ടോളറന്‍സ് എന്ന ഈ അവസ്ഥയെ പലപ്പോഴും ഫുഡ് അലര്‍ജിയായി തെറ്റിദ്ധരിക്കാറുണ്ട്. ഫുഡ് ഇന്ടോളറന്സിന് ഉത്തമോദാഹരണമാണ് ലാക്ടോസ് ഇന്‍ടോളറന്‍സ്. ഒരാളുടെ ദഹനവ്യവസ്ഥയില്‍ പാലിലെയും പാല് ഉത്പന്നങ്ങളിലെയും പ്രോട്ടീന്‍ ദഹിപ്പിക്കുവാനാവശ്യമായ എന്‍സൈമുകള്‍ സ്വാഭാവികമായിത്തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്
ലക്ഷണങ്ങൾ
വയറുവേദന, ഛർദ്ദി, വയറിളക്കം, മലത്തിൽ രക്തം കാണുക തുടങ്ങിയവയുണ്ടാകാം. ചുവന്നമാംസത്തോട് അലർജിയുളളവർ ബീഫ് കഴിച്ചാൽ ശരീരം ചൊറിഞ്ഞുതടിക്കും. ഗോതമ്പിലും ബാർലിയിലും അടങ്ങിയിരിക്കുന്ന ഗ്ലുട്ടിൻ എന്ന ഘടകത്തോടുളള അലർജി ശരീരം മെലിയുക, വിളർച്ച തുടങ്ങി പോഷക കുറവിന്റെ ലക്ഷണങ്ങൾ കാണിക്കും.
ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, വേഗത്തിലും ക്രമം തെറ്റിയുമുള്ള ഹൃദയമിടിപ്പ്, തൊണ്ടയ്ക്കുള്ളിലെ വീക്കവും തടസ്സവും, തലകറക്കം, ബോധക്ഷയം എന്നിവ കൂറേക്കൂടി ഗുരുതരമായ ലക്ഷണങ്ങളാണ്. അനഫൈലാറ്റിക് ഷോക്ക് എന്നറിയപ്പെടുന്ന അവസ്ഥയാണ് ഫുഡ് അലര്‍ജിയുടെ ഏറ്റവും ഗുരുതരമായ അവസ്ഥ. രക്തസമ്മര്‍ദം അപകടമാംവിധം താഴുക, കടുത്ത ശ്വാസതടസ്സം എന്നിവമൂലം മരണം വരെ സംഭവിക്കാം
കുറച്ച് ശ്രദ്ധിക്കാം
കൃത്രമനിറങ്ങൾ അലർജിയുണ്ടാക്കാം,അജിനോമോട്ടോ അലർജീയുണ്ടാക്കാം,അച്ചാറിൽ കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കൂന്ന സോഡിയംബേൻസോബെറ്റ് അലർജിയുണ്ടാക്കുന്നു.
പച്ചക്കറികൾ വേവിച്ചുമാത്രം കഴിക്കുക, തോടുളള മത്സ്യങ്ങൾ ഒഴിവാക്കുക, കോളപോലെയുളള പാനീയങ്ങൾ ഒഴിവാക്കുക, കൃത്രിമ മധുരം അടങ്ങിയ ഐസ്ക്രീം, ചോക്ലറ്റ്, കോൺസിറപ്പ് എന്നിവ ഒഴിവാക്കുക പ്രതിരോധവും ചികിത്സയും: അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും അവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുകയും ചെയ്യുക. ഇന്ന് പലതരത്തിലുള്ള അലര്‍ജി ടെസ്റ്റുകള്‍ ലഭ്യമാണ്. രക്തപരിശോധന, പാച്ച് ടെസ്റ്റ് എന്നിവയൊക്കെ ഇന്നുണ്ട്. ചെറിയ രീതിയിലുള്ള അലര്‍ജിക്ക് കലാമിന് ലോഷന്‍, ക്ലോര്‍ഫിനി റാമിന് മാലിയേറ്റ് (അവില് ഗുളിക), തണുത്ത വെള്ളത്തിലെ കുളി എന്നിവയൊക്കെ ആശ്വാസം തരും. അതീവ ഗുരുതരാവസ്ഥയില്‍ ആസ്പത്രി വാസം തന്നെ വേണ്ടിവന്നേക്കാം. സ്റ്റീറോയ്ഡ് മരുന്നുകള്‍, ഓക്സിജന്‍ എന്നിവയൊക്കെയാണ് ചികിത്സ. അപൂര്‍വമായി തൊണ്ടനാളം തുറക്കുന്ന ഓപ്പറേഷനും വേണ്ടിവന്നേക്കാം