കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് പെറ്റി: താരസംഗമത്തിൽ സർക്കാരിനെ വിമർശിച്ച് ബിന്ദു കൃഷ്ണ
മലയാളത്തിലെ താരസംഘടനയായ അമ്മയിലെ സിനിമാ താരങ്ങൾക്കെതിരെ വിമർശനവുമായി കൊല്ലം ഡിസിസി പ്രസിഡന്റെ ബിന്ദു കൃഷ്ണ.
അമ്മ സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത അര്‍ഹതപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം അമ്മയും എന്ന പരിപാടിയുടെ ഭാഗമായി ടാബുകള്‍ വിതരണം ചെയ്തു. കൊച്ചിയിലെ അമ്മ അസോസിയേഷന്റെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന പരിപാടിയിൽ താരങ്ങൾ മാസ്കുകൾ വയ്ക്കാതെയും കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയുമാണ് പങ്കെടുത്തത്.
പൊതു ഇടത്ത് കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത താരങ്ങൾക്കെതിരെ ഒരു നിയമ നടപടിയും ഉണ്ടായിട്ടില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അനേകം പ്രചരണങ്ങൾ നടക്കുന്നുണ്ടായിരുന്നു, സമൂഹമാധ്യമങ്ങളിൽ താരങ്ങൾ ഒന്നിച്ചിരുന്നു എടുത്ത ചിത്രവും വൈറലാണ്. ഇതിനിടയിലാണ് ബിന്ദുകൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ച് തന്റെ വിമർശനം രേഖപ്പെടുത്തിയത്.
ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പുർണരൂപം
സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ...
കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും...
മച്ചാനത് പോരെ...