‘പിസി ചാക്കോയെ പേടിക്കണം’; കുണ്ടറ പീഡനക്കേസ് പരാതിക്കാരിയുടെ പിതാവ്
എന്‍സിപിയിലെ ചില നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ ഭയന്നിട്ടാണ് പീഡനക്കേസിലെ പ്രതി പത്മാകരനെ പിന്തുണക്കുന്നതെന്ന് കുണ്ടറ പീഡനക്കേസിലെ പരാതിക്കാരിയുടെ പിതാവ്. ചാക്കോയുടേത് ഭയപ്പെടുത്തുന്ന ഭരണമാണെന്നും പിതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
‘സംസ്ഥാന പ്രസിഡണ്ടിനെ ഭയന്നിട്ട് ആരെങ്കിലും പത്മാകരനെ പിന്തുണച്ചേക്കാം. പിസി ചാക്കോയെ ഭയക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ നിന്നും അതിനും കൂടുതല്‍ പദവികള്‍ ആഗ്രഹിച്ചിട്ടാണ് പിസി ചാക്കോ എന്‍സിപിയിലേക്ക് വന്നത്. പിസി ചാക്കോ നടത്തുന്നത് ഒരു തരത്തില്‍ ഭയപ്പെടുത്തുന്ന ഭരണമാണ്. അദ്ദേഹത്തിനെ ഭയന്ന് പത്മാകരന് അനുകൂലമായി ആരെങ്കിലും പറയും എന്നല്ലാതെ വസ്തുനിഷ്ഠമായി എന്സിപിക്കാന് പറഞ്ഞിട്ടുണ്ട് ഈ കേസ് അന്വേഷിച്ചിരുന്നെങ്കില്‍ ഇത്രയും വരില്ലായിരുന്നുവെന്ന്.’ പത്മാകരന് പറഞ്ഞു.
ആരോപണ വിധേയനായ പത്മാകരന് തന്റെ മകളെ കണ്ടിട്ടില്ലായെന്ന് പറയുന്ന് പച്ചകള്ളമാണെന്ന് പരാതിക്കാരിയുടെ പിതാവ് പറഞ്ഞു. പത്മാകരനും താനും എന്‍സിപി പ്രവര്‍ത്തകരാണെന്നും ഒരിക്കല്‍ പോലും മകളെ കണ്ടിട്ടില്ലായെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും പിതാവ് പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കാണിച്ച് പത്മാകരന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതിയെ താന്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്ന് പത്മാകരന് പരാതിയില്‍ പറയുന്നുണ്ട്.
‘തെറ്റ് ചെയ്തിട്ടില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് ഒരു കള്ളം സൃഷ്ടിക്കാനാണ് പരാതി അയച്ചിട്ടുള്ളത്. പത്മാകരന് കണ്ടിട്ടില്ലായെന്ന് പറയുന്നതാണ് ഏറ്റവും വലിയ കള്ളം. പഠിക്കാന്‍ പോകുന്ന സമയം അല്ലാതെ മകള്‍ മിക്കവാറും സമയങ്ങളില്‍ ഞങ്ങളോടൊപ്പം ഉണ്ടാവും.’ യുവതിയുടെ പിതാവ് പറഞ്ഞു.
യുവതി തനിക്ക് വിരോധമുള്ളവര്‍ക്കെതിരെ നേരത്തേയും സമാന പരാതി നല്‍കിയിട്ടുണ്ടെന്ന പരാതിയിലെ പരാമര്‍ശം പരിശോധിച്ചാല്‍ ആ കള്ളവും പൊളിയുമെന്നും പിതാവ് വ്യക്തമാക്കി. എന്സിപിക്കാരന് പ്രതിയായ കേസില്‍ എന്‍സിപി അന്വേഷിക്കേണ്ടതില്ലെന്ന് മകളോട് താനാണ് പറഞ്ഞതെന്നും അതിനാലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടതില്ലായെന്ന് പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.
തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ചാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.
കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും പത്മാകരന് പറയുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരന് പരാതിയില്‍ പറയുന്നു. പരാതിക്കാരിക്ക് എതിരെയും പത്മാകരന് കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിക്കാരിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല. വിരോധം ഉള്ളവര്‍ക്കെതിരെ പരാതിക്കാരി സമാനപരാതി മുന്‍പും നല്‍കിയിട്ടുണ്ടെന്നും പത്മാകരന് പരാതിയില്‍ പറയുന്നു.