തോക്കുമായെത്തിയാലും സഭയ്ക്കാണ് പരമാധികാരം എന്ന് പറയുമോ’; സര്‍ക്കാര്‍ എന്താണ് ന്യായീകരിക്കുന്നതെന്ന് സുപ്രീം കോടതി
നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവനുമായി സുപ്രീം കോടതി. കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. എന്ത് ന്യായീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉയര്‍ത്തിയ ചോദ്യം. കേസ് പരിഗണിക്കുന്നതിലെ പൊതു താല്പര്യം എന്താണ്. സഭയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അതില്‍ സംശയമില്ല. നിയമസഭയില്‍ ഒരു എംഎല്‍എ ഒരു റിവോള്‍വര്‍ ഉപയോഗിച്ചാല്‍ അതിന് നടപടി എടുക്കേണ്ടത് സഭയാണോ, ഇതില്‍ സഭ പരമോന്നതമാണെന്ന് നമുക്ക് പറയാമോ.
രൂക്ഷമായ വാദവും പ്രതികരണവുമാണ് സുപ്രീം കോടതിയില്‍ അരങ്ങേറിയത്. വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടി ഉണ്ടായെന്നുള്പ്പെടെ വാദങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉയര്‍ന്നത്. സര്‍ക്കാര്‍റിനെതിരായ പ്രതിഷേധമാണ് നിയമസഭയില്‍ അരങ്ങേറിയത് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിമയനിര്‍മാണ സഭകള്‍ എന്ന് വ്യക്തമാക്കിയ കോടതി ഇത് നശിപ്പിക്കുന്നതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും ചോദിച്ചു.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജറായിയ അഭിഭാഷകന് കേസിലെ മുന്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നും ചൂണ്ടിക്കാട്ടി. അതിനുള്ള അധികാരം അംഗങ്ങള്‍ക്കുണ്ട്. അത് സര്‍ക്കാറിന്റെ അധികാര പരിധിയില്‍ എന്നും സര്‍ക്കാര്‍. എന്നാല്‍ അത് നിയമത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു ജസ്റ്റിസ് എംആര്‍ ഷാ ചോദിച്ചു. കേസില്‍ വാദം പുരോഗമിക്കുകയാണ്.
അതിനിടെ, നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തി. കെഎം മാണി അഴിമതിക്കാരനാണെന്ന മുന്‍ പരാമര്‍ശം തിരുത്തി പകരം യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധമെന്ന നിലപാടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇന്ന് സ്വീകരിച്ചത്. അവസാനമായി കേസില്‍ വാദം കേട്ടപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന് മാണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് ചുവടുമാറ്റം.
മുന്‍പ് കേസ് റദ്ദാക്കണമെന്ന് ഹര്‍ജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം മാണിയ്ക്കെതിരെ നിലപാട് എടുത്തത്. എംഎല്‍എമാര്‍ ബജറ്റ് അവതരണം തടസപ്പെടുത്തിയത് ധനമന്ത്രി അഴിമതിക്കാരന് ആയതിനാലാണെന്നും ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.