ഏഷ്യാവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു; നിവിന്‍ മികച്ച നടന്, മോഹന്‍ലാല്‍ ജനപ്രിയ നടന്
ഈ വര്‍ഷത്തെ ഏഷ്യാവിഷന്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് മികച്ച ചിത്രം. മോഹന്‍ലാലിനെ ജനപ്രിയ നടനായപ്പോള്‍ നിവിന്‍ പോളി മികച്ച നടനായും മഞ്ജു വാര്യര്‍ നടിയായും പ്രിയദര്ശന് (ചിത്രം-ഒപ്പം) സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് കുഞ്ചാക്കോ ബോബന് അര്ഹാനായി. സംഗീത സംവിധായകന് എം.കെ.അര്ജുനന് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
മറ്റു അവാര്‍ഡുകള്‍: ജനപ്രിയ ചിത്രം-പുലിമുരുകന്, മികച്ച രണ്ടാമത്തെ നടന്-മണികണ്ഠന് (കമ്മട്ടിപ്പാടം), സഹനടന്‍-അജു വര്‍ഗീസ്(ആന്‍ മരിയ കലിപ്പിലാണ്), മികച്ച പ്രകടനം:നടന്-ടൊവിനോ തോമസ്(ഗപ്പി), നടി-വേദിക (ജെയിംസ് ആന്‍ഡ് ആലീസ്), എക്സലന്‍സ് അവാര്‍ഡ്-ആശാ ശരത്(പാവാട, അനുരാഗ കരിക്കിന് വെള്ളം), സ്വഭാവ നടന്-രണ്‍ജി പണിക്കര്‍(ജേക്കബിന്റെ സ്വര്‍ഗരാജ്യം), ന്യൂ സെന്സേഷന് ഇന്‍ ആക്ടിങ്: നടന്-ഷെയിന്‍ നിഗം(കിസ്മത്), നടി-അപര്‍ണ ബാലമുരളി(മഹേഷിന്റെ പ്രതികാരം), പ്രതിനായകന്-കബീര്‍ ബേഡി(അനാര്‍ക്കലി), സംഗീത സംവിധായകന്-ഗോപി സുന്ദര്‍(ചാര്‍ളി, കലി, പുലിമുരുകന്), ഗാനരചന-ഹരിനാരായണന്(മിന്നും…ഒപ്പം), ഗായകന്-എം.ജി.ശ്രീകുമാര്‍(ചിന്നമ്മ-ഒപ്പം), ഗായിക-കെ.എസ്.ചിത്ര (പുലിമുരുകന്, തോപ്പില്‍ ജോപ്പന്), ഭാവിവാഗ്ദാനം:നടന് ഗോകുല്‍ സുരേഷ് ഗോപി(മുത്തുഗവു), നടി-റെജിഷ വിജയന്(അനുരാഗ കരിക്കിന് വെള്ളം), സ്പെഷല്‍ ജൂറി അവാര്‍ഡ്-രാജീവ് പിള്ള(ഒരു മുത്തശ്ശി ഗദ), സിജോയ്(ജെയിംസ് ആന്‍ഡ് ആലീസ്), ഭാവി ഗായിക-ബേബി ശ്രേയ(മിനുങ്ങും… ഒപ്പം), ഛായാഗ്രാഹകന്‍-ഷാജി(പുലിമുരുകന്).
ഐക്കണ്‍ ഓഫ് ഇന്ത്യയും മികച്ച ഹിന്ദി നടിയുമായി സോനം കപൂറാണ് തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ് വിഭാഗം അവാര്‍ഡുകള്‍: മികച്ച നടി-തമന്ന ഭാട്ടിയ( ധര്‍മ ദുരൈ), നടന്- വിജയ് സേതുപതി(ധര്‍മ ദുരൈ), സംവിധായകന്- ശ്രീനു രാമസ്വാമി(ധര്‍മ ദുരൈ), പ്രതിനായകന്-ആര്. കെ. സുരേഷ് (താര തട്ടപ്പായി, മരുധു). പ്രത്യേക പ്രകടനം രാധിക ആപ്തെ(കബാലി), യൂത്ത് ഐക്കണ്‍- രാംചരണ്‍. എക്സലന്‍സ് ഇന്‍ ഇന്ത്യന്‍ സിനിമ-ആമി ജാക്സന്, ബാലതാരം-നൈനിക(തെറി), ഗായകന്-സിദ് ശ്രീറാം.
ഈ മാസം 18ന് വൈകിട്ട് അഞ്ച് മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.