പ്രതിരോധ നീക്കങ്ങള്‍ ദ്രുതഗതിയിലാക്കി കേരളം; 3.79 ലക്ഷം ഡോസ് വാക്സിന് കൂടി
സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനും എത്തി. 1,28,500 ഡോസ് വാക്സിന് ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ 1,41,58,890 ഡോസ് വാക്സിന് ഇതുവരെ സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ട്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്.സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.