ജനങ്ങൾ ദുരിതത്തിലാണ്, ലോക്ഡൗണിൽ കൂടുതൽ ഇളവ് നൽകണം; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്
ലോക്ഡൗണിൽ കൂടുതൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറി. മേയ് മാസം 8-ാം തീയതി മുതൽ നമ്മുടെ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ ഇന്ന് 38 ദിവസമാകുകയാണ്. ലോക് ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കത്തിൽ വിഡി സതീശൻ പറയുന്നു.
സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവർ , ദിവസവേതനക്കാർ, കർഷകർ, വ്യാപാരികൾ, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, തീരമേഖലകളിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, വീട്ടുജോലിക്കാർ, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്ന്തുടങ്ങി നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടുവെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.
കത്തിന്റെ പൂർണരൂപം
ബഹു.മുഖ്യമന്ത്രി,
മേയ് മാസം 8-ാം തീയതി മുതൽ നമ്മുടെ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ ഇന്ന് 38 ദിവസമാകുകയാണ്. ലോക് ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവർ , ദിവസവേതനക്കാർ, കർഷകർ, വ്യാപാരികൾ, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, മോട്ടോർ തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, തീരമേഖലകളിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ, വീട്ടുജോലിക്കാർ, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്ന്തുടങ്ങി നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു.
തുടർന്നും ലോക്ഡൗൺ തുടർന്നാൽ അത് ജന ജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ തുടരുന്നതിനോടൊപ്പം കൂടുതൽ ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വി.ഡി.സതീശന്