സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍; പരിശോധന ശക്തമാക്കി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവും. പൊലിസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്നും നാളെയും ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂ. ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദനീയമല്ല.
കര്‍ശനമായി സാമൂഹ്യ അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ദിവസങ്ങളില്‍ നടത്താവുന്നതാണ്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. 11ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ കടകളില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകളും ഉള്‍പ്പെടും. സമ്പൂര്‍ണ ലോക്ഡൗണിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ലോക്ഡൗണ്‍ വേളയില്‍ ഇന്നും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. എല്ലാവരും സഹകരിക്കണം. അവശ്യ സര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും സമ്പൂണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറയുകയാണ്. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. ജനങ്ങള്‍ സഹകരിച്ചു. അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ഇന്നലെ 14, 233 പേര്‍ക്ക് കൊവിഡ്; 173 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29
സംസ്ഥാനത്ത് ഇന്നലെ 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂര്‍ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂര്‍ 613, കോട്ടയം 635, ഇടുക്കി 559, കാസര്‍ഗോഡ് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂര്‍ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂര്‍ 592, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,510 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.