എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ.കെ.ഐ ആന്റണിയുടെ മണ്ഡലം കൺവെൻഷന് ആവേശ നിർഭരമായ തുടക്കം.
തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രൊഫ കെ.ഐ ആൻറണിയുടെ പഞ്ചായത്ത് കൺവെൻഷനുകൾക്ക് തുടക്കമായി.ഇടവെട്ടിയിൽ ചേർന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മേരി ഉദ്ഘാടനം ചെയ്തു.നേതാക്കളായ വി.വി മത്തായി,ജിമ്മി മറ്റത്തിപ്പാറ,കെ സലീം കുമാർ, ജോർജ് അഗസ്റ്റിൻ, മുഹമ്മദ് അഫ്സൽ, ജയകൃഷ്ണൻ പുതിയേടത്ത്,എം എൻ സലീം,കെ.പി ഷംസുദ്ദീൻ, സുബൈർ ടിം.കെ, തോമസ് വർക്കി,ഇ.കെ.അജിനാസ്, ഷിജു പൊന്നാമറ്റം,എം.ബി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. മുട്ടം മണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ് എം സ്റ്റീയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ,ടി.കെ ശിവൻ നായർ,വി.ആർ പ്രമോദ്,പി.പി അനിൽ കുമാർ, അഡ്വ.ഷാജി തെങ്ങുംപിള്ളി, സി ജയകൃഷ്ണൻ,എം.കെ.ഷാജി, ടി.കെ മോഹനൻ,കെപി സുനീഷ്, റഷീദ് ടി.എ ,ബെന്നി പ്ളാക്കൂട്ടം, ജോസ് ഈറ്റയ്ക്ക കുന്നേൽ , കെ എ സന്തോഷ് പിസി വിൽസൺ, ഔസേപ്പച്ചൻ പഴയിടം, പ്രകാശ് വരമ്പിനകത്ത്,. തുടങ്ങിയവർ പ്രസംഗിച്ചു. കുമാരമംഗലം കൺവൻഷൻ സിപിഐ താലൂക്ക് സെക്രട്ടറി പി.പി ജോയ് , മുഹമ്മദ് ഫൈസൽ,അഡ്വ . ബിനു തോട്ടുങ്കൽ,ഡോ.സി.ടിഫ്രാൻസിസ്, എംഎം സുലൈമാൻ,എം.എം മാത്യു,വി.ടി പാപ്പച്ചൻവി.ആർ.പ്രമോദ്,പി.എച്ച് ഹുസൈൻ,ജോൺ മറ്റത്തിൽ അപ്പച്ചൻ ഓലിക്കരോട്ട്,ജോഷി കൊന്നയ്ക്കൽ, ജോസ് മഠത്തിനാൽ, തുടങ്ങിയവർ പ്രസംഗിച്ചു. കോടിക്കുളം മണ്ഡലം കൺവെൻഷൻ സിപിഎം കരിമണ്ണൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ സദാനന്ദൻ ഉദ്ഘാടനം ചെയ്തു, നേതാക്കളായ പി.ജി വിജയൻ, എം ജെ ജോൺസൺ, പോൾസൺ മാത്യു, ധർമ്മൻ , ഇ.വി രാജൻ, ജെയിൻ,ജയൻ ജെ റാത്തപ്പിള്ളിൽ, ജോയി മേക്കുന്നേൽ, സണ്ണി പിണക്കാട്ട്, റെജി മാറാട്ടിൽ, ജോർജ് പാലക്കാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.