കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല ! കാരാട്ട് ഫൈസല്‍ ജയിച്ച വാര്‍ഡില്‍ സ്വന്തം വോട്ടുപോലും സ്വര്‍ണക്കടത്ത് കേസ് പ്രതിയ്ക്ക് മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി;എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയ്ക്ക് പൂജ്യം വോട്ട് കിട്ടുന്നത് ചരിത്രത്തില്‍ ആദ്യം…
ഇടതുമുന്നണി അവസാന നിമിഷം സീറ്റ് നിഷേധിച്ചിട്ടും സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസല്‍ വിജയിക്കുമ്പോള്‍ ജയിക്കുന്നത് സ്വര്‍ണക്കടത്ത് രാഷ്ട്രീയം തന്നെ.
ഫൈസലിനെ ഇഡി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനെന്ന മട്ടില്‍ അദ്ദേഹത്തെ മാറ്റി ഒരു ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.
എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അടക്കം വോട്ടുകള്‍ ഫൈസലിനു മറിച്ചതോടെ ഫൈസല്‍ നേടിയത് വന്‍ വിജയം. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി സംപൂജ്യനാകുകയും ചെയ്തു.
ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒറ്റവോട്ടു പോലും കിട്ടിയില്ലെന്നു പറയുമ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചതെന്ന് പകല്‍പോലെ വ്യക്തം.
568 വോട്ട് നേടിയ കാരാട്ട് ഫൈസല്‍ 72 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. ഫൈസലിന്റെ അപരന് ഏഴു വോട്ടുകള്‍ നേടുകയും ചെയ്തു.
എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഒ.പി റഷീദിനായി കാര്യമായ ഒരു പ്രചരണവുമില്ലായിരുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്.
ഇഡിയുടെ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഫൈസലിനെ മാറ്റി ഒ.പി റഷീദിനെ സ്ഥാനാര്ഥിയാക്കിയപ്പോഴേ യുഡിഎഫ് ഡമ്മി ആരോപണം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ കൊടുവള്ളി നഗരസഭയില്‍ ലീഗ് ഭൂരിപക്ഷം നിലനിര്‍ത്തി. സിപിഎം ഇവിടെ സ്വീകരിച്ച തന്ത്രം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.